കൊച്ചി: സ്പൈസസ് ബോര്‍ഡിന്റെ കൊച്ചിയിലെ ആസ്ഥാന മന്ദിരത്തില്‍ അന്താരാഷ്ട്ര യോഗ ദിനാചരണം സംഘടിപ്പിച്ചു. ഋതംബര യോഗ ഇന്റര്‍നാഷണലിന്റെ സഹ സ്ഥാപകനും യോഗ പരിശീലകനുമായ വിനീഷ് കമ്മത്ത് ക്ലാസിന് നേതൃത്വം നല്കി. രാജ്യത്തെ 83 ഓളം സ്പൈസസ് ബോര്‍ഡ് ഓഫിസുകളില്‍ നിന്ന് നിരവധി ജീവനക്കാര്‍ നേരിട്ടും ഓണ്‍ലൈന്‍ ആയും ക്ലാസ്സില്‍ പങ്കെടുത്തു. തുടര്‍ന്ന്, നിത്യജീവിതത്തില്‍ യോഗ പരിശീലിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ചര്‍ച്ചകള്‍ സംഘടിപ്പിച്ചു. സ്പൈസസ് ബോര്‍ഡ് ഡയറക്ടറായ ധര്‍മേന്ദ്ര ദാസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡയറക്ടര്‍ ജിജേഷ് ടി ദാസ്, ഡെപ്യൂട്ടി ഡയറക്ടര്‍ പ്രത്യുഷ് ടി.പി എന്നിവര്‍ സംസാരിച്ചു.
സ്പൈസസ് ബോര്‍ഡിന്റെ കൊച്ചിയിലെ ആസ്ഥാന മന്ദിരത്തില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗ ദിനാചരണത്തില്‍ ഋതംബര യോഗ ഇന്റര്‍നാഷണലിന്റെ സഹ സ്ഥാപകനും യോഗ പരിശീലകനുമായ വിനീഷ് കമ്മത്ത്, സ്പൈസസ് ബോര്‍ഡ് ഡയറക്ടര്‍ ധര്‍മേന്ദ്ര ദാസ്, ഡയറക്ടര്‍ ജിജേഷ് ടി ദാസ്, ഡെപ്യൂട്ടി ഡയറക്ടര്‍ പ്രത്യുഷ് ടി.പി എന്നിവര്‍