കൂന്തൽ എന്നും കണവ എന്നും അറിയപ്പെടുന്ന ഈ വിഭവം കുട്ടികൾക്ക് മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാണ്. ഇന്ന് തയ്യാറാക്കാൻ പോകുന്നത് കൂന്തൽ റോസ്റ്റ് ആണ്. അധികം മസാലക്കൂട്ടുകൾ ഒന്നും ചേർക്കുന്നില്ല എന്നതാണ് ഇതിൻറെ പ്രത്യേകത. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം
മാരിനേറ്റ് ചെയ്യാൻ ആവശ്യമായ ചേരുവകൾ:
ക്ലീൻ ചെയ്തു വെച്ച കൂന്തൾ – 1 കിലോഗ്രാം
മുളക് പൊടി – 2 ടേബിൾസ്പൂൺ
മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾസ്പൂൺ
വെളിച്ചെണ്ണ – 1 ടേബിൾസ്പൂൺ
ഉപ്പ്, കറിവേപ്പില – ആവശ്യത്തിന്
ചില്ലിക്കാവശ്യമായ ചേരുകൾ:
ഉള്ളി – 2 ചെറുതായി അരിഞ്ഞത്
കാപ്സിക്കം – 1 ചെറുതായി അരിഞ്ഞത്
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് – 1/2 ടേബിൾസ്പൂൺ
പച്ചമുളക് – 2 ചതച്ചത്
കുരുമുളകു പൊടി – 1 ടീസ്പൂൺ
തയാറാക്കുന്ന വിധം:
ഒരു കടായി അടുപ്പിൽ വച്ച് ചൂടായാൽ അതിലേക്ക് 2 ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് മാരിനേറ്റ് ചെയ്തു വച്ച കൂന്തൾ ഇട്ട് വെള്ളമൊക്കെ വറ്റി എണ്ണ തെളിയുന്നത് വരെ വേവിക്കുക. വെന്തു കഴിയുമ്പോൾ മാറ്റി വയ്ക്കുക.
ഒരു പാൻ അടുപ്പിൽ വെച്ച് ചൂടായാൽ അതിലേക്ക് 2 ടേബിൾസ്പൂൺ ബട്ടർ അല്ലെങ്കിൽ വെളിച്ചെണ്ണ ഒഴിച്ച് ഉള്ളി ഇട്ട് ചുവന്ന കളറാകുന്നതു വരെ വഴറ്റി എടുക്കുക. ഇതിലേക്കു കാപ്സിക്കം പൊടിയായി അരിഞ്ഞതും ഇഞ്ചി,വെളുത്തുള്ളി പേസ്റ്റ് , പച്ചമുളക് ചതച്ചതും ചേർത്തു നന്നായി വഴറ്റുക. വേവിച്ചു വച്ച കൂന്തൾ ഇതിലേക്കു ചേർത്തു വെള്ളത്തിന്റെ അംശം ഇല്ലാതാകുന്നതു വരെ തീ കൂട്ടി വച്ച് ഫ്രൈ ചെയ്തെടുക്കുക. ഇതിലേക്കു കുരുമുളകു പൊടി ചേർത്ത് ഒന്നു കൂടി വഴറ്റി ചെറുചൂടോടെ വിളമ്പാം.