Food

ഒ​രു സ്പെഷ്യ​ൽ ഐ​റ്റം ആയാലോ? വ്യ​ത്യ​സ്ത രു​ചി​യി​ൽ ചി​ക്ക​ൻ മീ​റ്റ് ബാ​ൾ​സ്

മലയാളികൾ എപ്പോഴും വെ​റൈ​റ്റി ആ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണ്. ഇ​ട​ക്കൊ​രു ​ചേ​ഞ്ചി​നു വേ​ണ്ടി പ​ലതരം വിഭവങ്ങൾ തയ്യറാക്കാറുണ്ട്, ചിലപ്പോഴൊക്കെ അത്തരം വിഭവങ്ങൾ അന്വേഷിച്ച് നടക്കാറുമുണ്ട്. ഒ​രു സ്പെഷ്യ​ൽ ഐ​റ്റം തയ്യറാക്കിയാലോ? വ്യത്യസ്തമായ രുചിയിൽ ചിക്കൻ മീറ്റ് ബാൾസ് തയ്യറാക്കാം.

ആവശ്യമായ ചേ​രു​വ​ക​ൾ

  • 1.കീ​മ (ചി​ക്ക​ൻ എ​ല്ലി​ല്ലാ​ത്ത അ​ര​ച്ചെ​ടു​ത്ത​ത്‌) – 1/2 കി​ലോ
  • പ​ച്ച​മു​ള​ക് – 1/2 ടീ​സ്പൂ​ൺ, ചെ​റു​താ​യി അ​രി​ഞ്ഞ​ത്
  • ഇ​ഞ്ചി​യും വെ​ളു​ത്തു​ള്ളി​യും അ​രി​ഞ്ഞ​ത് – 1/2 ടീ​സ്പൂ​ൺ വീ​തം
  • മ​ഞ്ഞ​ൾ പൊ​ടി – 1/4 ടീ​സ്പൂ​ൺ
  • കു​രു​മു​ള​ക് പൊ​ടി – 1/2 ടീ​സ്പൂ​ൺ
  • ഗ​രം മ​സാ​ല പൊ​ടി – 1/2 – 3/4 ടീ​സ്പൂ​ൺ
  • ഉ​പ്പ് -ആ​വ​ശ്യ​ത്തി​ന്

ഗ്രേ​വി​ക്ക് ആവശ്യമായവ

  • 2. വെ​ളി​ച്ചെ​ണ്ണ – 2.5 ടീ​സ്പൂ​ൺ
  • 3. ഇ​ഞ്ചി – 2 ടീ​സ്പൂ​ൺ -ചെ​റു​താ​യി അ​രി​ഞ്ഞ​ത്
  • വെ​ളു​ത്തു​ള്ളി – 2 ടീ​സ്പൂ​ൺ, ചെ​റു​താ​യി അ​രി​ഞ്ഞ​ത്
  • പ​ച്ച​മു​ള​ക് -1, ചെ​റു​താ​യി അ​രി​ഞ്ഞ​ത്
  • ഉ​ള്ളി – 1 – 1.5 ക​പ്പ്, ചെ​റു​താ​യി അ​രി​ഞ്ഞ​ത്
  • ക​റി​വേ​പ്പി​ല – 1 ത​ണ്ട്
  • 4. മ​ഞ്ഞ​ൾ​പ്പൊ​ടി -1/2 ടീ​സ്പൂ​ൺ
  • കാ​ശ്മീ​രി മു​ള​കു​പൊ​ടി – 1/2 ടീ​സ്പൂ​ൺ
  • മ​ല്ലി​പ്പൊ​ടി -1 ടീ​സ്പൂ​ൺ
  • 5. ത​ക്കാ​ളി – 1 ചെ​റു​ത്, അ​രി​ഞ്ഞ​ത്
  • 6. ഗ​രം മ​സാ​ല പൊ​ടി – 3/4 ടീ​സ്പൂ​ൺ
  • 7. ഒ​ന്നാം തേ​ങ്ങാ​പ്പാ​ൽ, -1.5 ക​പ്പ്
  • 8. ക​ട്ടി​യു​ള്ള തേ​ങ്ങാ​പ്പാ​ൽ -1/4 ക​പ്പ്
  • 9. ഉ​പ്പ് -ആ​വ​ശ്യ​ത്തി​ന്

തയ്യറാക്കുന്ന വിധം

അ​രി​ഞ്ഞ ഇ​റ​ച്ചി പ​ച്ച​മു​ള​കും ,ഇ​ഞ്ഞി വെ​ളു​ത്തു​ള്ളി അ​രി​ഞ്ഞ​ത് മ​ഞ്ഞ​ൾ പൊ​ടി, കു​രു​മു​ള​ക് പൊ​ടി, ഗ​രം മ​സാ​ല പൊ​ടി ഉ​പ്പ് തു​ട​ങ്ങി​യ എ​ല്ലാ ചേ​രു​വ​ക​ളു​മാ​യും യോ​ജി​പ്പി​ക്കു​ക. കൈ​ക​ളി​ൽ ഓ​യി​ൽ ഒ​ഴി​ച്ച് അ​തി​ൽ നി​ന്ന് ചെ​റി​യ ഉ​രു​ള​ക​ളാ​ക്കു​ക. മാ​റ്റി​വെ​യ്ക്കു​ക.

പാ​നി​ൽ വെ​ളി​ച്ചെ​ണ്ണ ചൂ​ടാ​ക്കു​ക. 3ഇ​ൽ ഉ​ള്ള ചേ​രു​വ​ക​ൾ, അ​ല്പം ഉ​പ്പ് എ​ന്നി​വ ചേ​ർ​ത്ത് സ​വാ​ള ഇ​ളം ബ്രൗ​ൺ നി​റ​മാ​കു​ന്ന​ത് വ​രെ വ​ഴ​റ്റു​ക. മ​ഞ്ഞ​ൾ​പൊ​ടി, മു​ള​കു​പൊ​ടി, മ​ല്ലി​പ്പൊ​ടി എ​ന്നി​വ ചേ​ർ​ക്കു​ക. അ​വ​യു​ടെ പ​ച്ച​മ​ണം മാ​റു​ന്ന​ത് വ​രെ കു​റ​ഞ്ഞ ചൂ​ടി​ൽ കു​റ​ച്ച് മി​നി​റ്റ് വേ​വി​ക്കു​ക. അ​രി​ഞ്ഞ ത​ക്കാ​ളി ചേ​ർ​ത്ത് കു​റ​ച്ച് മി​നി​റ്റ് വ​ഴ​റ്റു​ക. തേ​ങ്ങാ​പ്പാ​ലും ഉ​പ്പും ചേ​ർ​ത്ത് തി​ള​പ്പി​ക്കു​ക.

മീ​റ്റ് ബോ​ളു​ക​ൾ ഓ​രോ​ന്നാ​യി കു​റ​ച്ച് നേ​രം ഇ​ട​ത്ത​രം തീ​യി​ൽ വേ​വി​ക്കു​ക അ​ല്ലെ​ങ്കി​ൽ ഓ​യി​ലി​ൽ ഫ്രൈ ​ച​യ്തെ​ടു​ക്കു​ക​യും ചെ​യ്യാം.​ മീ​റ്റ്ബോ​ൾ പാ​ക​മാ​വാ​ൻ വേ​ണ്ടി അ​ട​ച്ചു വെ​ച്ച് ഗ്രേ​വി​യി​ൽ വേ​വി​ക്കു​ക. ഗ്രേ​വി അ​ൽ​പ്പം ക​ട്ടി​യു​ള്ള​താ​യി മാ​റു​ക​യും, എ​ണ്ണ മു​ക​ളി​ൽ പൊ​ങ്ങി​ക്കി​ട​ക്കു​ന്ന വ​രെ അ​ട​ച്ചു വെ​ച്ച് വേ​വി​ക്ക​ണം. 1/4 ക​പ്പ് തേ​ങ്ങാ​പ്പാ​ൽ, ഒ​രു നു​ള്ള് ഗ​രം മ​സാ​ല പൊ​ടി, കു​രു​മു​ള​ക് പൊ​ടി എ​ന്നി​വ ചേ​ർ​ക്കു​ക. ന​ന്നാ​യി യോ​ജി​പ്പി​ക്കു​ക.10 മി​നി​റ്റി​നു ശേ​ഷം വി​ള​മ്പു​ക. അ​പ്പം, ഇ​ടി​യ​പ്പം, പു​ട്ട്, പൊ​റോ​ട്ട, അ​പ്പം, പു​ലാ​വ് എന്നിവയ്‌ക്കൊപ്പം കിടിലൻ സ്വാദാണ്.