പൂരി തയ്യാറാക്കാറില്ലേ? സാധാരണ തയ്യാറാക്കുന്ന പൂറിൽ നിന്നും അല്പം വ്യത്യസ്തമായി ഒരു പൂരി തയ്യാറാക്കിയാലോ? കിടിലൻ സ്വാദിൽ ഒരു കാരറ്റ് പൂരി തയ്യാറാക്കാം.
ആവശ്യമായ ചേരുവകൾ
- കാരറ്റ് -150 ഗ്രാം
- ഗോതമ്പുപൊടി – 1/ 4
- നെയ്യ് – 1 ടേബിൾസ്പൂൺ
- ചൂടുപാൽ – (കുഴയ്ക്കാൻ) – ആവശ്യത്തിന്
- എണ്ണ – (വറുക്കാൻ) – ആവശ്യത്തിന്
- ഉപ്പ് – പാകത്തിന്
തയ്യറാക്കുന്ന വിധം
ആദ്യമായി കാരറ്റ് പുഴുങ്ങിയുടച്ച് ഗോതമ്പുപൊടിയിൽ ചേർത്തു തിരുമ്മണം. പാകത്തിന് ഉപ്പും ആവശ്യത്തിന് പാലും ചേർത്ത് പൂരിയുടെ പാകത്തിന് കുഴയ്ക്കണം.നെയ്യും ചേർക്കാം. ഇത് ചെറിയ ഉരുളകളാക്കിയ ശേഷം പൂരിയായി പരത്തണം. ശേഷം എണ്ണയിൽ വറുത്തു കോരാം.