ശരീരത്തിന് അവശ്യം വേണ്ട മിക്ക ഘടകങ്ങളും നമ്മള്‍ നേടുന്നത് ഭക്ഷണത്തിലൂടെയാണ്. ആവശ്യമായത്രയും പച്ചക്കറിയും പഴങ്ങളും കഴിച്ചില്ലെങ്കില്‍ പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങൾ നേരിടേണ്ടിവരും. ഇതില്‍, പച്ചക്കറികളേയും പഴങ്ങളേയുമാണ് ഏറെയും നാം ആശ്രയിക്കുന്നത്.
ഇവ കഴിച്ചില്ലെങ്കിൽ ശരീരത്തിന് മാത്രമല്ല പ്രതിസന്ധികള്‍ സൃഷ്ടിക്കുകയെന്നാണ് പഠനം പറയുന്നത്. ആവശ്യത്തിന് പച്ചക്കറിയും പഴങ്ങളും കഴിക്കാത്ത പക്ഷം ഒരു വ്യക്തിയില്‍ കടുത്ത രീതിയില്‍ ഉത്കണ്ഠ (ആംഗ്‌സൈറ്റി) കാണാന്‍ സാധ്യതയുണ്ടെന്നാണ് പഠനം അവകാശപ്പെടുന്നത്. അതായത്, നമ്മള്‍ കഴിക്കുന്ന ഭക്ഷണവും നമ്മുടെ മാനസികാവസ്ഥകളെ ബാധിക്കുന്നുണ്ടെന്ന് ചുരുക്കം.
ഇത് പരിഹരിക്കണമെങ്കില്‍, തീര്‍ച്ചയായും ഡയറ്റില്‍ മാറ്റം വരുത്തിയേ പറ്റൂ. ഇതോടൊപ്പം തന്നെ മഞ്ഞള്‍, കട്ടത്തൈര്, ഗ്രീന്‍ ടീ, ഫാറ്റി ഫിഷ്, ബദാം, ഓട്ട്‌സ്, മുട്ട, ഡാര്‍ക്ക് ചോക്ലേറ്റ് എന്നിങ്ങനെയുള്ളവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെയും ഉത്കണ്ഠ കുറയ്ക്കാനാകും. അപ്പോൾ ഇനി ഇവയെല്ലാം അറിഞ്ഞ് പഴങ്ങളും പച്ചക്കറികളും കഴിക്കാം.