Movie News

സീൻ തുടങ്ങുമ്പോൾ ക്ലാപ്പ് അടിച്ച് കൊണ്ടിരുന്നത് ഭാവന; സിനിമയ്ക്ക് രാശിയില്ലെന്ന് ചർച്ചകൾ വന്നു

കമലിന്റെ സംവിധാനത്തിൽ 2003ൽ പുറത്തിറങ്ങിയ ചിത്രമാണ് സ്വപ്നക്കൂട്. സിനിമ പുറത്തിറങ്ങിയപ്പോൾ തന്നെ വലിയ തരംഗമാണ് സൃഷ്ടിച്ചത്. അന്നത്തെ യുവതാരങ്ങളെല്ലാം സിനിമയ്ക്ക് കൂടുതൽ മാറ്റുകൂട്ടി. പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, മീരാ ജാസ്മിൻ, ഭാവന എന്നിവയാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്തത്. ഇപ്പോൾ ഇതാ സിനിമയെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ തുറന്നു പറയുകയാണ് സംവിധായകനായ കമൽ.

സിനിമ റിലീസ് ചെയ്ത് കഴിഞ്ഞപ്പോഴുണ്ടായ ചെറിയ പ്രശ്നത്തെക്കുറിച്ചും കമൽ സംസാരിച്ചു. ദാസേട്ടൻ പാടിയ ഒരു പാട്ടുണ്ട്. അതിൽ ദാസേട്ടന്റെ പിച്ചിന്റെ ചെറിയ പ്രശ്നം വന്നു. അത് കറക്ട് ചെയ്തതാണ്. ഇന്നത്തെ പോലെ ശബ്ദത്തിന് പെർഫെക്ഷൻ ലഭിക്കുന്ന തിയറ്ററുകൾ അല്ല അന്ന്.

ദാസേട്ടന്റെ ഹമ്മിം​ഗ് വന്ന സമയത്ത് ആൾക്കാർ തിയറ്ററിൽ കൂവി. എനിക്ക് എന്തിനാണ് കൂവുന്നതെന്ന് മനസിലാവുന്നില്ല. സീനിന്റെ കുഴപ്പം കൊണ്ടല്ല. ശബ്ദത്തിൽ വന്ന പ്രശ്നമാണ്. ദാസേട്ടനെ പോലൊരു ​ഗായകന്റെ പാട്ടിന് കൂവൽ കിട്ടുകയെന്നത് തനിക്ക് വല്ലാത്ത ഞെട്ടലായിരുന്നു. രണ്ടാമത് ആ പാട്ട് മിക്സ് ചെയ്തപ്പോൾ ഓക്കെയായെന്നും കമൽ വ്യക്തമാക്കി.

ഷൂട്ടിം​ഗ് തുടങ്ങി ഒരാഴ്ചയായപ്പോൾ എന്റെ അച്ഛന് സീരിയസായി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. ഡോക്ടർമാർ എന്നോട്ട് പെട്ടെന്ന് വരണമെന്ന് പറഞ്ഞു. ഷൂട്ടിം​ഗ് പാക്കപ്പ് ചെയ്ത് ഞാൻ നാട്ടിലേക്ക് വന്നു. അച്ഛൻ അടുത്ത ദിവസം മരിച്ചു. കുറേ ദിവസത്തെ ​ഗ്യാപ്പ് വന്നു. അത് കഴിഞ്ഞ് അ‌ടുത്ത മാസമായപ്പോൾ വീണ്ടും ഇവരുടെ ഡേറ്റ് റെഡിയായപ്പോൾ പോണ്ടിച്ചേരിയിൽ ഷൂട്ട് തുടങ്ങി. രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോൾ കുഞ്ചാക്കോ ബോബന് ചിക്കൻ പോക്സ് വന്നു. എവിടെ നിന്നാണ് ഈ ചിക്കൻ പോക്സ് കിട്ടിയതെന്ന് ചാക്കോയ്ക്കും ആർക്കും അറിയില്ല.

വീണ്ടും പാക്കപ്പ് ചെയ്തു. നിർ‌മാതാവ് വൈശാഖ് രാജൻ ടെൻഷനായി. താൻ സമാധാനിപ്പിച്ചെന്നും കമൽ ഓർത്തു. സ്വപ്നക്കൂടിലെ ​ഗാനങ്ങളെക്കുറിച്ചും കമൽ സംസാരിച്ചു. ​ഗാനങ്ങൾ യൂറോപ്പിൽ ഷൂട്ട് ചെയ്യാമെന്ന് തീരുമാനിച്ചു. ഓസ്ട്രിയ, സ്വിറ്റ്സർലന്റ് തുടങ്ങിയ ഇടങ്ങളിലാണ് ഷൂട്ട് ചെയ്യാൻ തീരുമാനിച്ചു. ഇതിനിടെ ചാക്കോയ്ക്ക് ചിക്കൻ പോക്സ് മാറി. ഒരാഴ്ച കഴിഞ്ഞപ്പോൾ ജയസൂര്യക്ക് ചിക്കൻ പോക്സ്. വീണ്ടും ബ്രേക്ക് ചെയ്തു. സിനിമയ്ക്ക് രാശിയില്ലെന്നും ലൊക്കേഷൻ ശരിയല്ലെന്നും ചർച്ചകൾ വന്നു.

കമൽ പറഞ്ഞ ലൊക്കേഷൻ തന്നെ മതിയെന്ന് നിർമാതാവ് പറഞ്ഞു. ലൊക്കേഷൻ മാറ്റുന്ന പ്രശ്നമില്ലെന്ന് ഞാനും പറഞ്ഞു. ജയസൂര്യക്ക് ചിക്കൻപോക്സ് മാറിയപ്പോൾ അടുത്തത് എനിക്കാണോ എന്ന് പൃഥിരാജിന് ടെൻഷൻ. ഭാ​ഗ്യത്തിന് രാജുവിനും മറ്റാർക്കും വന്നില്ല. അടുത്ത ഷെഡ്യൂൾ വന്നപ്പോൾ ഷൂട്ടിം​ഗ് വേ​ഗ​ത്തിൽ നടന്നു. പോണ്ടിച്ചേരിയിലെ സീനുകൾ കഴിഞ്ഞ ശേഷമാണ് വിദേശത്ത് ഷൂട്ടിന് പോകുന്നത്. ഏകദേശം അഞ്ച് പാട്ടുകൾ ഷൂട്ട് ചെയ്യണം.

ഇതിനെല്ലാം കോസ്റ്റ്യൂമുകളും വേണം. അഞ്ച് വലിയ പെട്ടികളിലാണ് കോസ്റ്റ്യൂം. എവിടെയെങ്കിലും ലൊക്കേഷൻ കണ്ട് വണ്ടി നിർത്തിയാൽ പാർക്കിം​ഗ് ദൂരെയായിരിക്കും. കുറേ ബുദ്ധിമുട്ടുകളുണ്ടായിരുന്നു. ഡ്രസ് ചുമക്കുന്നത് ഞങ്ങളൊക്കെ തന്നെയാണ്. സീൻ തുടങ്ങുമ്പോൾ ക്ലാപ്പ് അടിച്ച് കൊണ്ടിരുന്നത് ഭാവനയായിരുന്നെന്നും കമൽ പറയുന്നു. വിവദേശ രാജ്യങ്ങളിലെ സീനുകൾ പ്രേക്ഷകർക്ക് അന്ന് വിഷ്വൽ ട്രീറ്റ് ആയിരുന്നെന്ന് കമൽ ചൂണ്ടിക്കാട്ടി.