ദര്‍ശന രാജേന്ദ്രന്, റോഷന് മാത്യു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രീലങ്കന്‍ സംവിധായകന് പ്രസന്ന വിത്തനാഗെ സംവിധാനം ചെയ്യുന്ന ചിത്രമാണ് പാരഡൈസ്. തങ്ങളുടെ അഞ്ചാം വിവാഹവാർഷികം ആഘോഷിക്കാൻ ശ്രീലങ്കയിലെയെത്തുന്ന മലയാളികളായ ടി വി പ്രൊഡ്യൂസറുടെയും വ്ലോഗറായ അയാളുടെ ഭാര്യയുടെയും കഥാപാത്രങ്ങളിലൂടെയാണ് ‘പാരഡൈസ്’ കഥ പറയുന്നത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി റോഷനും ദർശനയും നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.
വേസ്റ്റ് ആക്ടര്‍ കൂതറ റോഷന് എന്ന തന്നെ വല്ലാതെ ബാധിച്ച കമന്റിനെക്കുറിച്ചാണ് റോഷനും സംസാരിക്കുന്നത്. എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും അറിയാം. രണ്ടായിരത്തി പതിനാലിലോ മറ്റോ ആണ്. ഏത് പടമാണെന്ന് ഞാന്‍ ഓര്‍ക്കുന്നില്ല. പാട്ടിന്റെയോ ട്രെയിലറിന്റെയോ അടിയിലാണ് ഈ കമന്റ് കാണുന്നത്. അതും ഫുള്‍ ക്യാപിറ്റല്‍ ലെറ്ററില്‍ സ്പേസ് ഇല്ലാതെയാണ് എഴുതിയിരിക്കുന്നത്. ഞാന്‍ മാത്രമല്ല മറ്റ് അഭിനേതാക്കളൊക്കെയുള്ള വീഡിയോയുടെ താഴെയാണെന്ന് റോഷന് പറയുന്നു.
എന്നെ ബാധിച്ചത് അയാള്‍ എഴുതിയ വാക്കുകളല്ല. ക്യാപ്സ് ലോക്ക് ഇട്ട്, ഒരു സ്പേസ് പോലും ഇടാതെ അത്രയും ഇന്റന്സിറ്റിയിലത് പറയാന്‍ അദ്ദേഹത്തിന് തോന്നിയല്ലോ എന്നതാണ്. മെസേജ് അയക്കുമ്പോള്‍ ക്യാപ്സ് ലോക്ക് ഇടുന്നത് എപ്പോഴാണ്. എന്നാല്‍ പോലും സ്പേസ് ഇടും. അതുപോലും ഇടാതെ അയാള്‍ക്ക് എഴുതണമെങ്കില്‍ ഞാന്‍ എന്ത് മോശം നടനായിരിക്കണം! അത് ഞാന്‍ എപ്പോഴും കൊണ്ടു നടക്കും. ആ വിഷ്വല്‍ ഒരിക്കലും മറക്കില്ലെന്നാണ് താരം പറയുന്നത്.
കമന്റ്സ് നോക്കുന്നത് മെന്റലി ഒരു അകലം പാലിച്ച് നോക്കാന്‍ പറ്റുന്ന സമയത്ത് മാത്രമായിരിക്കുമെന്നും ദർശന പറയുന്നു. അപ്പോള്‍ എല്ലാവരുടേയും നോക്കും. അപ്പോള്‍ എന്നെ ഒട്ടും ബാധിക്കാറില്ല. ഹൃദയത്തിന്റെ സമയത്തൊക്കെ ഭയങ്കര കോമഡിയായിരുന്നു. ഇതുപോലൊരു സ്പേസില്‍, ഇങ്ങനത്തൊരു ലീഡ് നടിയായിരിക്കണം എന്നൊക്കെയുണ്ടല്ലോ, ലുക്കിന്റെ കാര്യത്തില്‍. അതിനാല്‍ എന്നെ പോലൊരാളെ കണ്ടപ്പോള്‍ പലരേയും അത് അസ്വസ്ഥരാക്കി എന്നാണ് ദര്‍ശന പറയുന്നത്.
ആളുകളെ അസ്വസ്ഥരാക്കാന്‍ സാധിച്ചുവെന്നതില്‍ എനിക്ക് ഒരുപാട് സന്തോഷം തോന്നി. എന്നെ പോലെയുള്ള ഒരാള്‍ക്കും പ്രണയിക്കാം, സ്ലോമോഷനില്‍ നടക്കുകയും മുടി ഫ്ളിപ്പ് ചെയ്യുകയും ചെയ്യാനാകും. അതിനാല്‍ സൗന്ദര്യത്തെക്കുറിച്ചുള്ള ആ ചര്‍ച്ചകളിലൊക്കെ എനിക്കൊരുപാട് സന്തോഷം തോന്നി. പക്ഷെ എന്നെ പൂരത്തെറിയായിരുന്നു എന്നാണ് ദര്‍ശന പറയുന്നത്. ഇതിനെയൊക്കെ എന്തിനാണ് പ്രണവ് മോഹന്‍ലാലിനെക്കൊണ്ട് പ്രേമിപ്പിക്കുന്നത് എന്ന ടോണിലാണ് കമന്റുകളെന്നും ദര്‍ശന പറയുന്നു.
റോഷനും രാജേഷ് മാധവനും സുഹാസുമൊക്കെ കമന്റുകളുടെ സ്ക്രീന്‍ഷോട്ട് അയച്ച് തരുമായിരുന്നു. ഒരു അകലം വച്ച് കാണാന്‍ പറ്റുന്ന സമയത്ത് ഞാന്‍ എല്ലാ തരം കമന്റുകളും ആസ്വദിക്കും. ഡൗണ്‍ ആണെങ്കില്‍ ഞാന്‍ അതിലേക്ക് പോകാറില്ല. എന്നെയത് ബാധിക്കും. അപ്പോള്‍ ഇവര്‍ അയക്കില്ലെന്നും താരം പറയുന്നു. കാണാന്‍ ഒരു ലുക്കുമില്ലെങ്കിലും ദര്‍ശനയുടെ ഒരു ആത്മവിശ്വാസം ഹോ! എന്നൊക്കെയാണ് കമന്റുകള്‍. ഇവര്‍ ഇതൊക്കെ സ്ക്രീന്‍ഷോട്ട് എടുത്ത് സ്റ്റാര്‍ ചെയ്ത് വച്ചിട്ടുണ്ട്. ഇടയ്ക്ക് കാണിച്ചു തരാന്‍ എന്നും ദര്‍ശന പറയുന്നു.