കുട്ടികൾക്കും മുതിന്നവർക്കും ഒരുപോലെ ഇഷ്ടപ്പെട്ട വിഭവമാണ് ഇടിയപ്പം അഥവാ നൂൽപ്പുട്ട്. ഇതിൻ്റെ ആകൃതിയാണ് ഈ പേര് വരാൻ കാരണം. അരിപ്പൊടി ഉപയോഗിച്ച് ആവിയിൽ വേവിച്ചാണ് ഇതു തയ്യാറാക്കുന്നത്. തയ്യാറാക്കിയ ഇടിയപ്പത്തിനു മുകളിലായി അൽപ്പം തേങ്ങ ചിരിയതു കൂടി വിതറി ഇഷ്ടമുള്ള എന്തു കറിക്കൊപ്പവും കഴിക്കാം. നേന്ത്രപ്പഴ ഇടിയപ്പം എങ്ങനെ തയ്യാറാക്കുന്നെന്നും നോക്കാം
ചേരുവകൾ
നേന്ത്രപ്പഴം
തേങ്ങ
അരിപ്പൊടി
ഉപ്പ്
ചൂടുവെള്ളം
തയ്യാറാക്കുന്ന വിധം
നന്നായി പഴുത്ത പഴം വേവിച്ചത് ഉടച്ചെടുക്കുക. ഒരു ബൗളിലേയ്ക്ക് അരിപ്പൊടി എടുത്ത് അൽപ്പം ഉപ്പും ചൂടുവെള്ളവും ചേർത്ത് ഉടച്ചുവെച്ചിരിക്കുന്ന പഴം കൂടി ചേർത്ത് കുഴച്ച് മാവ് തയ്യാറാക്കുക. ആവശ്യത്തിന് മാവ് എടുത്ത് സേവനാഴി ഉപയോഗിച്ച് ഇടിയപ്പം തയ്യാറാക്കി ആവിയിൽ വേവിച്ചെടുക്കാം.