കേന്ദ്ര മന്ത്രി ആയതോടെ സുരേഷ് ഗോപി പണി തുടങ്ങി എന്നാണ് പലരും പറയുന്നത്. എന്താണ് പണി എന്ന് ചോദിച്ചാൽ അറിയില്ല. എന്നാലിപ്പോൾ ഒരു വീഡിയോ സോഷ്യൽ മീഡിയ വഴി കിടന്ന് കറങ്ങുന്നുണ്ട്.
കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഭക്ഷണം കഴിച്ച് കഴിഞ്ഞ് വിരൽ നക്കുന്ന വീഡിയോ എടുക്കുന്ന, മാധ്യമ പ്രവർത്തകരോട് മന്ത്രി ഗണേഷ് കുമാറിനെ കളിയാക്കി കൊണ്ട് സംസാരിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ വൈറൽ ആകുന്നത്.
വിരൽ നക്കുന്ന വീഡിയോ ഒന്നും എടുക്കല്ലേ..ചില കുറിപ്പിട്ട ആൾക്കാർക്ക് അസുഖം ഇളകും എന്നാണ് പറയുന്നത്.
പള്ളിയിൽ നിന്ന് സുരേഷ് ഗോപി നോമ്പുതുറ സമയത്ത് കഞ്ഞികുടിച്ച രീതിയെ അഭിനയമെന്ന് പറഞ്ഞ് പരിഹസിച്ച മന്ത്രി കെബി ഗണേഷ് കുമാറിന് പരോക്ഷ മറുപടിയുമായി സുരേഷ് ഗോപി അന്ന് രംഗത്ത് വന്നിരുന്നു. ബിസ്മി ചൊല്ലാൻ അറിയാമെന്നും പടച്ചോൻ തന്ന അരിമണി പാഴാക്കരുതെന്നത് ജീവിതത്തിൽ തത്വമാക്കിയ വ്യക്തിയാണ് താനെന്നും സുരേഷ് ഗോപി പറഞ്ഞു. താൻ ഭക്ഷണം കഴിക്കുന്ന രീതിയൊക്കെ പരിഹസിക്കുന്നത് വളരെ മ്ലേച്ഛകരമായ കാര്യമാണെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തൃശൂരിൽ നടന്ന യോഗത്തിൽ സുരേഷ് ഗോപി പറഞ്ഞിരുന്നു.
ഈ വിഡിയോയ്ക്ക് താഴെ നിരവധി നല്ലതും മോശവുമായ കമെന്റുകൾ ആണ് വന്നു കൊണ്ടിരിക്കുന്നത്. ഇദ്ദേഹത്തിന്റെ രാഷ്ട്രീയയത്തിനോട് എതിര് ആണേലും അദ്ദേഹത്തിന്റെ ഈശീലം നല്ലത് ആണ് വൃത്തിയായി ആഹാരം കഴിക്കുന്നത് നല്ല കാര്യം മാണ്… ചിലർക്ക് അതു അരോചകം മായി തോന്നിയേക്കാം…