കുക്കുമ്പറും മാതളനാരങ്ങയും ഓറഞ്ചും ചേർത്തൊരു ഫ്രൂട്ട് ജ്യൂസാണ് ഇന്ന് തയാറാക്കാൻ പോകുന്നത്. ഹെൽത്തിയായി തയാറാക്കാം.
ചേരുവകൾ
മാതള നാരങ്ങ – 1
ഓറഞ്ച് – 1
ചെറുനാരങ്ങ – 1-2
കുക്കുമ്പർ – 1
പഞ്ചസാര – 3-4 സ്പൂൺ മധുരം അനുസരിച്ചു എടുക്കാം
കസ്കസ് -1-2 സ്പൂൺ
വെള്ളം – ആവശ്യത്തിന്
തയാറാക്കുന്ന വിധം
കസ്കസ് വെള്ളത്തിൽ കുതിർത്തു വയ്ക്കുക.
മിക്സിയുടെ ജാറിൽ കുക്കുമ്പർ ചെറിയ കഷ്ണങ്ങളാക്കി മുറിച്ചത് ഇടുക.
മാതള നാരങ്ങ, ഓറഞ്ച് എന്നിവ തൊണ്ട് കളഞ്ഞു എടുക്കുക.
ഓറഞ്ച് കുരു കളഞ്ഞു ചേർക്കുക.
നാരങ്ങ പിഴിഞ്ഞ് ഒഴിച്ച് ആവശ്യത്തിന് പഞ്ചസാര ചേർത്ത് അരയ്ക്കുക.
ശേഷം അരിച്ചു മാറ്റുക. വേണമെങ്കിൽ വെള്ളം ചേർക്കാം. കസ്കസ് ചേർത്തിളക്കുക.
ആവശ്യമെങ്കിൽ ഐസ് ക്യൂബ്സ് ചേർത്തു കുടിക്കാം.