ചര്‍മസംരക്ഷണത്തിനൊപ്പം തന്നെ ചര്‍മത്തിന് ഉള്ളില്‍ നിന്നും സംരക്ഷണം നല്കാന് സഹായിക്കുന്ന പോഷകങ്ങളും ഏറെ ഗുണകരമാണ്. ചില പ്രത്യേക ഭക്ഷണവസ്തുക്കള്‍ കഴിയ്ക്കുന്നത് ചര്‍മത്തിന് തിളക്കവും മിനുസവും നല്കാന് സഹായിക്കുന്നു. ഇത്തരത്തില്‍ ഒന്നാണ് ബദാം. ഇത് പ്രത്യേക രീതിയില്‍ കഴിയ്ക്കുന്നത് ഏറെ ഗുണകരമാണ്.നല്ല കൊഴുപ്പ് ചര്‍മത്തിന് അത്യാവശ്യമാണ്. ചര്‍മത്തിലെ ചുളിവും വരകളും തടയാന്‍ ഇതേറെ നല്ലതാണ്. ആരോഗ്യകരമായ കൊഴുപ്പില്ലെങ്കില്‍ ചര്‍മം വരണ്ടുപോകുന്നതും സാധാരണയാണ്. പെട്ടെന്ന് പ്രായം തോന്നും. ഇതിനാല്‍ ആരോഗ്യകരമായ കൊഴുപ്പ് ശരീരത്തില്‍ എത്തണം. പലരും കൊഴുപ്പിന്റെ കാര്യം പറഞ്ഞ് തൊലി കളഞ്ഞാണ് കഴിയ്ക്കുക. തൊലി കഴിച്ചാല്‍ ഇതിലെ ഫൈറ്റിക് ആസിഡ് പോഷകങ്ങള്‍ ആഗിരണം ചെയ്യുന്നതില്‍ നിന്നും ശരീരത്തെ തടയുമെന്നതാണ് കാരണമായി പറയുന്നത്. എന്നാല്‍ ബദാം കുതിര്‍ത്ത് കഴിച്ചാല്‍ ഈ പ്രശ്നം വരുന്നില്ല. ഫൈറ്റിക് ആസിഡ് കുതിരുന്നതിലൂടെ നീക്കപ്പെടുന്നു. തൊലിയിലാണ് വൈറ്റമിന്‍ ഇ കൂടുതല്‍ അടങ്ങിയിട്ടുള്ളത്.ഇത് രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കുന്നതാണ് ഗുണം ലഭിയ്ക്കാന്‍ കൂടുതല്‍ നല്ലത്. ഇതിലൂടെ പോഷകങ്ങള്‍ നല്ല രീതിയില്‍ വലിച്ചെടുക്കാന്‍ ശരീരത്തിന് സാധിയ്ക്കും. ബദാം ഫേസ്പായ്ക്കായി അരച്ചിടുന്നതും നല്ലതാണ്.