പൊതുവെ മലയാളികൾ ധാരാളമായി ഉപയോഗിക്കുന്നതാണ് കാബേജ്.എന്നാൽ ഇത് മസിൽ വരുത്താൻ സഹായിക്കും എന്നറിയാമോ..പ്രോട്ടീൻ ധാരാളമുള്ള ചില പച്ചക്കറികൾ ആണിത്.
കാബേജ് മാത്രമല്ല ഇനിയും ഉണ്ട് കുറച്ച് പച്ചക്കറികൾ അവ ഏതൊക്കെ ആണെന്ന് അറിയണ്ടേ.?
ധാരാളം ആൻ്റി ഓക്സിഡൻ്റുകളും വൈറ്റമിനുകളാലും സമ്പുഷ്ടമാണ് ക്യാബേജ്. വീക്കം കുറയ്ക്കാനും ഇത് സഹായിക്കും. കൂടാതെ ഹൃദയാരോഗ്യത്തിനും അതുപോലെ ദഹനത്തിനുമൊക്കെ നല്ലതാണ്. വൈറ്റമിൻ കെ, സി, ഫോലേറ്റ് എന്നിവയെല്ലാം ക്യാബേജിലും അടങ്ങിയിട്ടുണ്ട്. കുറച്ച കലോറിയും ധാരാളം പോഷകങ്ങളും അടങ്ങിയതാണ് ക്യാബേജ് എന്ന് തന്നെ പറയാം. വേവിച്ചും അല്ലാതെയും ക്യാബേജ് ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താവുന്നതാണ്.ഫ്രഷായിട്ടുള്ള ഗ്രീൻ പീസുകൾ പോഷകങ്ങളുടെ കലവറയാണ്. നാരുകളാൽ സമ്പുഷ്ടവും പ്രോട്ടീൻ്റെ മികച്ച സസ്യ സ്രോതസ്സുകളിലൊന്നും ആയത് കൊണ്ട് തന്നെ പീസ് ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് മികച്ച സംതൃപ്തി നൽകുന്നു. ഇരുമ്പിൻ്റെ ഉപയോഗപ്രദമായ സസ്യാഹാര സ്രോതസ്സാണ് ഗ്രീൻ പീസ്. ഇത് ചുവന്ന രക്താണുക്കൾ നിർമ്മിക്കുന്നതിനും ശരീരത്തിന് ചുറ്റും ഓക്സിജൻ എത്തിക്കുന്നതിനും ആവശ്യമാണ്. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും അതുപോലെ ചില ക്യാൻസറുകളെ ചെറുക്കാനും ഗ്രീൻ പീസ് ഏറെ സഹായിക്കും. വൈറ്റമിൻ ഡിയാൽ സമ്പുഷ്ടമാണ് മഷ്റൂം. മാത്രമല്ല റെഡ് മീറ്റ് കഴിക്കാൻ സാധിക്കാത്തവർക്ക് ഡയറ്റിൽ ഉൾപ്പെടുത്താവുന്ന ഒരു മികച്ച പ്രോട്ടീനാണ് മഷ്റൂം. കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും മഷ്റൂം ഏറെ സഹായിക്കും. കൂടാതെ മസ്തിഷ്ക ആരോഗ്യത്തിനും മികച്ചതാണ് മഷ്റൂം.
ധാരാളം പോഷകങ്ങളും പ്രോട്ടീനുകളും അടങ്ങിയിട്ടുള്ളതാണ് ബ്രോക്കോളി. ധാരാളം ഫൈബറും വൈറ്റമിൻ, സിയും കെയും അതുപോലെ ഫോളേറ്റും ഇതിൽ അടങ്ങിയിട്ടുണ്ട്. മസിൽ വയ്ക്കാൻ മാത്രമല്ല രോഗ പ്രതിരോധ ശേഷി കൂട്ടാനും ചിലത്തരം ക്യാൻസറുകളെ ചെറുക്കാനും ബ്രോക്കോളി നല്ലതാണ്. ഹൃദയാരോഗ്യത്തിനും വീക്കം കുറയ്ക്കാനും ബ്രോക്കോളി ഏറെ സഹായിക്കും. കൂടാതെ മികച്ച ദഹനത്തിനും ഇത് നല്ലതാണ്. കുറച്ച് കലോറിയാണ് ബ്രോക്കോളിയുടെ മറ്റൊരു പ്രത്യേകത. ഇതിൽ അടങ്ങിയിരിക്കുന്ന വൈറ്റമിനുകൾ പേശികൾക്ക് ആവശ്യമായ കൊളജൻ ഉത്പാദിപ്പിക്കാൻ സഹായിക്കും.