ശരിയായ രീതിയിലുള്ള ചില ശീലങ്ങൾ പിന്തുടർന്നാൽ സന്തോഷത്തോടെ ആരോഗ്യത്തോടെയും ദീർഘകാലം ജീവിക്കാം. പലപ്പോഴും ആളുകൾക്ക് നേരമില്ലാത്താണ് ഒരു പക്ഷെ ശരിയായ ശീലങ്ങൾ പിന്തുടരാൻ കഴിയാതെ വരുന്നത്. മനസിനും ശരീരത്തിനും അതുപോലെ ചർമ്മത്തിനുമൊക്കെ ഒരു പോലെ ഗുണം തരുന്ന ചില നല്ല കാര്യങ്ങൾ ദൈനംദിനത്തിൽ പിന്തുടരാൻ ശ്രമിക്കുക.
കൃത്യ സമയത്ത് എഴുന്നേൽക്കാനും അതുപോലെ ഉറങ്ങാനും ശ്രമിക്കണം. സമ്മർദ്ദം കുറയ്ക്കാനും അതുപോലെ മൊത്തത്തിലുള്ള പ്രകടനത്തിനും ഉറക്കം വളരെ പ്രധാനമാണ്. ദിവസവും ഏഴ് മുതൽ എട്ട് മണിക്കൂർ ഉറങ്ങാൻ ശ്രമിക്കണം. മൂഡ് നേരെയാക്കാനും ഇത് വളരെയധികം സഹായിക്കും. കിടക്കുന്നതിന് ഒരു മണിക്കൂർ മുൻപ് ടിവി മൊബൈൽ എന്നിവയൊന്നും ഉപയോഗിക്കാൻ പാടില്ല.
വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് എല്ലാവർക്കുമറിയാം. ഇതൊരു ശീലമാക്കാൻ ശ്രമിക്കുക. ദിവസവും ഒരു മണിക്കൂർ വ്യായാമം ചെയ്യാൻ ശ്രമിക്കുന്നത് നല്ലതാണ്. ഫിസിക്കലി ഫിറ്റാകാൻ കഴിയുന്ന നല്ലൊരു വ്യായാമം കണ്ടെത്തുക. നീന്തൽ, ഓട്ടം, വെയ്റ്റ് എടുക്കുക തുടങ്ങി പ്രൊഫഷണൽ സഹായത്തോടെ വ്യായാമം ചെയ്യാൻ ശ്രമിക്കുക. ദിവസവും എന്തെങ്കിലും പുസ്തകത്തിൻ്റെ പത്ത് പേജ് എങ്കിലും വായിക്കാൻ ശ്രമിക്കണം. വായിക്കുന്നത് മനസിനെ കൂടുതൽ ബലപ്പെടുത്താൻ സഹായിക്കും. ലക്ഷ്യങ്ങളും അറിവും ഉയർത്താൻ വായന വളരെ പ്രധാനമാണ്. ആത്മവിശ്വാസം കൂട്ടാനും വായനയ്ക്ക് കഴിയും. ഒരുപാട് ഒന്നും വായിക്കാൻ കഴിഞ്ഞില്ലെങ്കിലും പത്ത് പേജ് എങ്കിലും വായിക്കുന്നത് ജീവിതത്തിൽ വളരെ പ്രധാനമാണ്. ദിവസവും 10 മിനിറ്റ് നിശബ്ദമായി ഇരിക്കാൻ ശ്രമിക്കുക. മനസിൽ ആയിരം ചിന്തികളായിരിക്കും എപ്പോഴും ഉണ്ടായിരിക്കുക. ഇതിൽ നിന്ന് മനസിന് ഒരു ആശ്വാസം നൽകാൻ ശ്രമിക്കുക. മെഡിറ്റേഷൻ പോലെയുള്ള ഇത്തരം കാര്യങ്ങൾ മനസിന് ശാന്തത നൽകാൻ സഹായിക്കുന്നതാണ്. മനസിന് ഇടയ്ക്കൊക്കെ ഒരു ഇടവേള നൽകേണ്ടത് വളരെ പ്രധാനമാണ്.