മാനന്തവാടി: വയനാട്ടിൽ റിസോര്‍ട്ടിലെ മസാജ് സെന്ററില്‍ വിദേശ വനിതക്കെതിരെ ലൈംഗികാതിക്രമം നടത്തിയ റിസോര്‍ട്ട് ജീവനക്കാരനെ തിരുനെല്ലി പൊലീസ് പിടികൂടി. തലപ്പുഴ യവനാര്‍കുളം എടപ്പാട്ട് വീട്ടില്‍ ഇ.എം. മോവിനെ (29) യാണ് തിരുനെല്ലി ഇന്‍സ്പെക്ടര്‍ ലാല്‍ സി. ബേബിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. നെതര്‍ലന്‍ഡുകാരിയായ യുവതി ജൂണ്‍ നാലിന് എ.ഡി.ജി.പിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്.
കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തിരുനെല്ലിയിലെ ക്ലോവ് റിസോര്‍ട്ടിലെ മസാജ് സെന്റില്‍ വെച്ചാണ് തിരുമ്മുകാരനായ പ്രതി വിദേശവനിതയെ മസാജ് ചെയ്യുന്ന സമയത്ത്, ലൈംഗികാതിക്രമം നടത്തിയത്. വിദേശത്തേക്ക് മടങ്ങിയ പരാതിക്കാരിക്ക് പ്രതിയുടെ ഫോട്ടോ അയച്ചുകൊടുത്തു. യുവതി പ്രതിയെ തിരിച്ചറിഞ്ഞു. പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.