Celebrities

‘ഓള്‍ സെറ്റ്’; ബോളിവുഡിലെ ആഢംബര കല്ല്യാണം നാളെയോ?

സോനാക്ഷി സിന്‍ഹയുടെയും സഹീര്‍ ഇഖ്ബാലിന്റെയും വിവാഹത്തിന് മുന്നോടിയായുളള ഒരുക്കങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചാ വിഷയം. ഇപ്പോളിതാ ഇതുമായി ബന്ധപ്പെട്ട പുതിയ വാര്‍ത്ത പുറത്തുവന്നിരിക്കുകയാണ്. ഇരുവരുടെയും വീട്ടില്‍ വിവാഹത്തോടനുബന്ധിച്ച് എല്ലാ ഒരുക്കങ്ങളും പുരോഗമിക്കുകയാണ്. ഇവരുടെ വീടുകളുടെ നിരവധി ചിത്രങ്ങളും വീഡിയോകളും ആണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഇപ്പോള്‍ വൈറലാകുന്നത്.

ഇതില്‍ ഏറ്റവും വൈറല്‍ ആയിരിക്കുന്ന ഒരു ചിത്രമാണ് സോനാക്ഷി സിന്‍ഹയുടെ വസതിയുടെ ഫോട്ടോ. രാത്രി ദൃശ്യമാണ് ചിത്രത്തിലുളളത്. കെട്ടിടം മുഴുവന്‍ ഫെയറി ലൈറ്റുകള്‍ കൊണ്ട് അലങ്കരിച്ചിരിക്കുകയാണ്. രാമായണ്‍ എന്നാണ് വസതിയുടെ പേര്. വീടിന് മുകളില്‍ നിന്നും താഴേക്ക് മഞ്ഞ നിറത്തിലുളള ലൈറ്റുകളാണ് തൂക്കി ഇട്ടിരിക്കുന്നത്. സോനാക്ഷിയുടെയും സഹീറിന്റെയും മെഹന്ദി ചടങ്ങിനോടനുബന്ധിച്ച് നടന്ന ഫോട്ടോഷൂട്ടിലെ ചിത്രങ്ങളും കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ ഇതേ പോലെ തന്നെ വൈറലായിരുന്നു. ഇരുവരും ചുവന്ന നിറമുള്ള ഡ്രസിലാണ് മെഹന്ദി ചടങ്ങില്‍ എത്തിയത്

എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇരുവരുടെയും വിവാഹ ക്ഷണക്കത്ത് ഓണ്‍ലൈനില്‍ ലീക്കായിരുന്നു. ഇതു വലിയ വാര്‍ത്തയും ആയിരുന്നു. വിവാഹ ക്ഷണക്കത്തില്‍ സോനാക്ഷിയുടെയും സഹീറിന്റെയും ഓഡിയോ ക്യു ആര്‍ കോഡും ഉള്‍പ്പെട്ടിരുന്നു പുറത്തുവന്ന ക്ഷണക്കത്തില്‍ പറയുന്നത് പ്രകാരം ജൂണ്‍ 23-ാം തീയതിയാണ് ഇരുവരുടെയും വിവാഹം. ബോളിവുഡില്‍ നിന്ന് പൂനം ധില്ലനും യോയോ ഹണിസിങ്ങും ഇരുവരുടെയും വിവാഹ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്.