Celebrities

‘അവരെന്റെ കണ്ണുകള്‍ കെട്ടാന്‍ വന്നു’: കക്കാന്‍ പോകുന്നത് പോലെയാണ് ബിഗ്‌ബോസിലേക്ക് പോയതെന്ന് ഉര്‍വശി

തന്റെ പുതിയ ചിത്രം ഉള്ളൊഴുക്കിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ബിഗ് ബോസ് വീട്ടില്‍ പോയ അനുഭവം പങ്കുവെച്ച് മലയാളികളുടെ പ്രിയ താരം ഉര്‍വശി. ബിഗ് ബോസ് ഹൗസിലേക്ക് കയറാന്‍ തുടങ്ങിയപ്പോള്‍ ഷോയുടെ അണിയറപ്രവര്‍ത്തകര്‍ തന്റെ കണ്ണുകള്‍ കെട്ടാന്‍ വന്നുവെന്നും എന്നാല്‍ താന്‍ അതിന് സമ്മതിച്ചില്ലെന്നും ഉര്‍വശി പറഞ്ഞു.

‘ബിഗ് ബോസ് ഹൗസിലേക്ക് കയറിയപ്പോള്‍ ഇരുട്ടിലൂടെയാണ് അവര്‍ ഏറെ നേരം എന്നെ നടത്തിയത്. ചുറ്റുപാടും ഡാര്‍ക്കായാല്‍ എന്റെ ബോഡി പെട്ടന്ന് അണ്‍ബാലന്‍സ്ഡാകും. കണ്ണുകെട്ടാന്‍ വന്നപ്പോള്‍ ഞാന്‍ സമ്മതിച്ചില്ല. മത്സരാര്‍ത്ഥികളെ കണ്ണുകെട്ടി കൊണ്ടുപോകുന്നത് കുഴപ്പമില്ല. എന്റെ കണ്ണ് എന്തിനാണ് കെട്ടുന്നത്? മൊബൈലിലെ ടോര്‍ച്ചൊക്കെ ഓണ്‍ ചെയ്ത് കക്കാന്‍ പോകുന്നത് പോലെയാണ് പോയത്. മുഴുവന്‍ ജനലായതുകൊണ്ട് അവര്‍ക്ക് കാണാന്‍ സാധിക്കും,’ ഉര്‍വശി പറഞ്ഞു.

ബിഗ്‌ബോസില്‍ വെച്ചുളള സംഭാഷണത്തിനിടെയില്‍ സിനിമയെ പറ്റിയുള്ള സംസാരത്തിനിടയില്‍ മേക്കപ്പ് ചെയ്യുന്നതിനെ കുറിച്ചും നടി പറഞ്ഞു. നന്നായി ലിപ്സ്റ്റിക്ക് ഇട്ട് നടക്കാറുള്ള ജാസ്മിനോട് അത് ദോഷമാണെന്നും തന്റെ മകളടക്കമുള്ളവര്‍ ഇങ്ങനെയാണ് ചെയ്യുന്നതെന്നും ഉര്‍വശി പറയുന്നു. എന്നാല്‍ പുറത്തിത് വലിയ പരിഹാസങ്ങള്‍ക്കാണ് വഴിയൊരുക്കിയത്. ക്യൂട്ട്നെസ് വാരി വിതറാന്‍ ചെന്ന ജാസ്മിനെ ഉര്‍വശി തേച്ചൊട്ടിച്ചു എന്ന തരത്തിലൊക്കെ പ്രചരണം ഉണ്ടായി. മാത്രമല്ല ജാസ്മിനോട് അങ്ങനെ ചെയ്യരുതെന്ന് പറയാന്‍ ഉര്‍വശി ആരാണെന്നൊക്കെയുള്ള ചോദ്യങ്ങളും ഉയര്‍ന്നു.