പുലാവുകൾ പലതരം ഉണ്ടെങ്കിലും ബ്രഡ് പുലാവ് ആരും തയ്യറാക്കിയിട്ടുണ്ടാകില്ല. ചിക്കൻ പുലാവ്, വെജ് പുലാവ് ഇവയിൽ നിന്നെല്ലാം വ്യത്യസ്തമായ ഒന്നാണ് ബ്രഡ് പുലാവ്. റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
തയ്യറാക്കുന്ന വിധം
ഫ്രൈയിങ് പാനിൽ എണ്ണയൊഴിച്ച് ചൂടാവുമ്പോൾ ഇഞ്ചി, പച്ചമുളക്, ഉള്ളി, വെളുത്തുള്ളി എന്നിവ അതിലിട്ട് നന്നായി വഴറ്റണം. അതിനോടൊപ്പം ചെറുപ യർ പരിപ്പും ഉരുളക്കിഴങ്ങും ചേർത്ത് ഒരു തവണകൂടി വഴറ്റണം. തുടർന്ന് ഗരം മസാലപ്പൊടി, മഞ്ഞൾപൊടി, ഉപ്പ് എന്നിവയിട്ട് പാത്രംമൂടി വേവിക്കണം. ആവശ്യമെങ്കിൽ വെള്ളം തളിച്ചു കൊടുക്കണം. ചെറുപയർ പരിപ്പും ഉരുളക്കിഴങ്ങും വെന്തുകഴിഞ്ഞാൽ മീതെ ബ്രെഡ് സ്ളൈസുകൾ പരത്തിവെയ്ക്കണം. എന്നിട്ട് വീണ്ടും മൂടിവെച്ച് ചെറുതീയിൽ 5 മിനിറ്റ് വെയ്ക്കണം. പിന്നീട് പാത്രം തുറന്ന് ഫോർക്കുകൊണ്ട് നല്ലവണ്ണം ഇളക്കി യോജിപ്പിക്കണം. അതിനുശേഷം വാങ്ങി 15 വെച്ച് ചെറുതായി അരിഞ്ഞ മല്ലിയിലയും ചെറുനാരങ്ങനീരും മീതെ ചേർത്ത് ഇളക്കണം. പുഴുങ്ങിയ മുട്ട ചെറു കഷണങ്ങളാക്കി നിരത്തണം.