പാലപ്പം തയ്യാറാക്കുമ്പോൾ പലരും പല വിധമാണ് തയ്യാറാക്കാറുള്ളത്. യീസ്റ് ചേർത്ത് തയ്യാറാക്കുന്നരും അല്ലാതെ തയ്യാറാക്കുന്നവരും ഉണ്ട്. ഇന്ന് യീസ്റ് ചേർത്ത പാലപ്പത്തിന്റെ റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- അരി പൊടി – 2 കപ്പ്
- റവ – 2 ടേബിള്‍സ്പൂണ്‍
- തേങ്ങാപ്പാല്‍ (രണ്ടാം പാല് ) – 2 കപ്പ്
- തേങ്ങാപ്പാല്‍ ( ഒന്നാം പാല് ) – 1 കപ്പ്
- യീസ്റ്റ് – അര ടി സ്പൂണ്‍
- പഞ്ചസാര – അര ടി സ്പൂണ്‍
- വെള്ളം – 2 ഗ്ലാസ്
തയ്യാറാക്കുന്ന വിധം
റവ വെള്ളം ചേര്‍ത്ത് കുറുക്കി എടുക്കുക .തണുക്കാന്‍ അനുവദിക്കുക. യീസ്റ്റും പഞ്ചസാരയും ഒരു പാത്രത്തിലിട്ടു ചെറു ചൂടുവെള്ളം ഒഴിച്ച് പൊങ്ങാന്‍ വെക്കുക. നല്ലതുപോലെ പതഞ്ഞു വരുമ്പോള്‍ മാത്രമെ ഉപയോഗിക്കാവു. ഒരു പാത്രത്തില്‍ അരി പൊടി എടുത്തു അതില്‍ റവ കുറുക്കിയത് ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക. യീസ്റ്റ് ചേര്‍ക്കുക. മിക്സ് ചെയ്യുക. രണ്ടാം പാല് കുറേശ്ശെ ചേര്‍ത്ത് പരുവത്തിന് കലക്കി എടുക്കുക. (ആവശ്യത്തിനു ചേര്‍ത്ത് കലക്കുക. കൂടുതല്‍ അയവാകരുത്) ഇതു ഒരു രാത്രി മുഴുവന്‍ പുളിക്കാന്‍ വെക്കണം. ഫ്രിഡ്ജില്‍ വെക്കരുത്. പിറ്റേന്ന് ഒന്നാം പാല് കുറേശ്ശെ ചേര്‍ത്ത് അപ്പചട്ടിയില്‍ ഒഴിക്കാന്‍ പരുവത്തില്‍ ആക്കുക. ഉപ്പ് ചേര്‍ക്കുക. അപ്പച്ചട്ടി ചൂടാകുമ്പോള്‍ ഒരു തവി മാവു ഒഴിച്ച് അപ്പച്ചട്ടി ഒരു വട്ടം ചുറ്റിച്ചു അടച്ചു വേവാന്‍ വെക്കുക. നടുക്ക് ഭാഗം നന്നായി വെന്തു കഴിയുമ്പോള്‍ ചട്ടിയില്‍ നിന്നും മാറ്റുക. പാലപ്പം തയ്യാര്‍.