ഉഗ്രൻ ടേസ്റ്റിൽ ഒരു എഗ്ഗ് ഫ്രൈഡ് റൈസ് തയ്യാറാക്കി നോക്കിയാലോ? സ്കൂളിൽ പോകുന്ന കുട്ടികൾക്ക് മറ്റും ഇത് ഒരു ലഞ്ചായി കൊടുത്തുവിടാം. എഗ്ഗ് ഫ്രൈഡ് റൈസ് തയ്യാറാക്കി ലഞ്ച് ബോക്സിൽ ഇനി മാജിക് കാണിക്കാം.
ആവശ്യമായ ചേരുവകൾ
- 1 വേവിച്ച ചോറ് – 2 കപ്പ്
- 2. മുട്ട -6
- 3.സവാള – 1
- 4.ബീന്‍സ് – കാല് കപ്പ് അരിഞ്ഞത്
- 5.കാരറ്റ് – കാല് കപ്പ് അരിഞ്ഞത്
- 6.ഇഞ്ചി – ഒരു ചെറിയ കഷണം ചെറുതായി അരിഞ്ഞത്
- 7.വെളുത്തുള്ളി – 3 അല്ലി ചെറുതായി അരിഞ്ഞത്
- 8.പച്ചമുളക് – 4 ചെറുതായി അരിഞ്ഞത്
- 9.മഞ്ഞള്‍പ്പൊടി – കാല് ടി സ്പൂണ്‍
- 10.കശ്മീരി ചില്ലി പൌഡര്‍ – 1 ടി സ്പൂണ്‍
- 11.ഗരംമസാലപ്പൊടി – അര സ്പൂണ്‍
- 12.സോയ സോസ് – അര ടി സ്പൂണ്‍ (ആവശ്യമെങ്കില്‍)
- 13.എണ്ണ – 3 ടേബിള്‍സ്പൂണ്‍
- 14.മല്ലിയില അരിഞ്ഞത്
- 15.ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ജീര റൈസ് /ബസ്മതി റൈസ് ,ഒരു ചെറിയ കഷണം പട്ട,ഒരു ഏലക്ക, രണ്ടു ഗ്രാമ്പൂ, ആവശ്യത്തിന് ഉപ്പ് ഇവ ചേര്‍ത്ത് കുഴഞ്ഞു പോകാതെ വേവിച്ച് തണുക്കാന്‍ മാറ്റി വെക്കുക. ചുവടു കട്ടിയുള്ള ഒരു പാനില്‍ എണ്ണ ചൂടാക്കുക. വെളുത്തുള്ളിയും ഇഞ്ചിയും ഇട്ട് വഴറ്റുക. വെളുത്തുള്ളിയുടെ മണം വന്നു തുടങ്ങുമ്പോള്‍ ,സവാള നല്ല ഗോള്‍ഡന്‍ ബ്രൌണ്‍ ആകുന്നതുവരെ വഴറ്റുക. മഞ്ഞള്‍പ്പൊടി, ഗരംമസാലപ്പൊടി. മുളക്പൊടി ഇവ ഇട്ട് ഇളക്കുക. അടിച്ചെടുത്ത മുട്ട ഒഴിച്ചു നന്നായി ഇളക്കി തോരന്‍ പരുവത്തിലാക്കുക. അഞ്ചു മിനിറ്റ് എടുക്കും ഈ പരുവത്തില്‍ ആകുവാന്‍. ബീന്‍സ്,കാരറ്റ് എന്നിവ ചേര്‍ക്കുക. രണ്ടു മിനിറ്റ് ഇളക്കി കൊടുക്കുക.
ഇപ്പോള്‍ പാനിലുള്ള സാധങ്ങള്‍ക്ക് ആവശ്യമായ കുറച്ച് ഉപ്പ് ചേര്‍ക്കുക .കൂടുതല്‍ ആകരുത് കാരണം ചോറ് ഉപ്പിട്ട് വേവിച്ചതാണ്. സോയ സോസ് ആവശ്യമെങ്കില്‍ ഈ ഘട്ടത്തില്‍ ചേര്‍ത്ത് ഇളക്കുക. ഈ കൂട്ടിലേക്ക് നേരത്തെ വേവിച്ചു വച്ചിരിക്കുന്ന ചോറ് ചേര്‍ത്ത് ഇളക്കി, ഒരു മൂന്ന് മിനിറ്റ് തീ കുറച്ചു അടച്ചു വച്ച് വേവിക്കുക. തീ അണച്ച് മല്ലിയില കൊണ്ട് അലങ്കരിച്ചു ചൂടോടുകൂടി കഴിക്കുക.