മഷ്റൂം കൊണ്ട് കിടിലൻ മഷ്റൂം മസാല തയ്യാറാക്കിയാലോ? ഉഗ്രൻ ടേസ്റ്റിൽ ഉച്ചയൂണിന് കിടിലൻ മഷ്റൂം മസാല ആയാലോ?
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
കൂണ്‍ നല്ലതുപോലെ കഴുകി ,ഒരു പാത്രത്തില്‍ ഒരു കപ്പ് വെള്ളവും അല്പം മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് 3-4 മിനിറ്റ് തിളപ്പിക്കുക. എന്നിട്ട് കഷണങ്ങള്‍ ആക്കുക. ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ജീരകം ഇടുക. പൊട്ടിതുടങ്ങുമ്പോള്‍ ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് ഇട്ട് ഒരു മിനിറ്റ് വഴറ്റി, സവാള അരിഞ്ഞത് ഇട്ടു വഴറ്റുക. നിറം മാറി തുടങ്ങുമ്പോള്‍ തക്കാളി അരച്ചത് ചേര്‍ക്കുക. നല്ലതു പോലെ വഴറ്റുക. പച്ചമുളകും ഇടുക. അതിനുശേഷം എല്ലാ പൊടികളും ഇട്ട് വഴറ്റുക. പച്ചമണം മാറുമ്പോള്‍ വൃത്തിയാക്കി വെച്ചിരിക്കുന്ന കൂണ്‍ കഷണങ്ങള്‍ ചേര്‍ത്ത് രണ്ടു മിനിറ്റ് കൂടി വഴറ്റി, ആവശ്യത്തിന് വെള്ളവും ഉപ്പും ചേര്‍ത്ത് വേവിക്കുക. കുറച്ച് വെള്ളം ചേര്‍ത്താല്‍ മതിയാകും .വെള്ളം വറ്റി കഴിയുമ്പോള്‍ തീ അണച്ച് ബട്ടര്‍, മല്ലിയില തൂവി അലങ്കരിക്കുക. സ്വാദിഷ്ടമായ കൂണ്‍ മസാല തയ്യാര്‍.