വനിത കോണ്‍സ്റ്റബിളിനൊപ്പം പൊലീസ് ഉദ്യോഗസ്ഥനെ ഹോട്ടല്‍ മുറിയില്‍ നിന്നും കണ്ടെത്തിയ സംഭവത്തില്‍ നടപടിയുമായി യു.പി പൊലീസ്. സംഭവം നടന്ന് മൂന്ന് വര്‍ഷത്തിന് ശേഷമാണ് നടപടി സ്വീകരിച്ച യുപി പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് കൃപാ ശങ്കര്‍ കന്നൗജിയയെ കോണ്‍സ്റ്റബിള്‍ റാങ്കിലേക്ക് ചുരുക്കി. ഉന്നാവോയിലെ ബിഗാപൂരിലെ സര്‍ക്കിള്‍ ഓഫീസറുടെ ചുമതലയാണ് ഇയാള്‍ മുമ്പ് വഹിച്ചിരുന്നത്. നിലവില്‍ ഗൊരഖ്പൂരിലെ ആംഡ് ഫോഴ്‌സിലാണ് അദ്ദേഹത്തിന് പുനര്‍നിയമനം നല്‍കിയിരിക്കുന്നത്. 2021 ജൂലൈയില്‍ കാണാതായതോടെയാണ് കൃപശങ്കറിന്റെ കരിയര്‍ മാറിയത്. ലീവിലായിരുന്നു കൃപശങ്കര്‍ വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഭാര്യ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ ഇയാളെ വനിത കോണ്‍സ്റ്റബിളിനൊപ്പം കണ്ടെത്തുകയായിരുന്നു. പേഴ്‌സണല്‍, ഔദ്യോഗിക ഫോണുകള്‍ സ്വിച്ച് ഓഫാക്കിയാണ് ഇയാള്‍ വനിത കോണ്‍സ്റ്റബിളിനൊപ്പം പോയത്. എത്തേണ്ട സമയമായിട്ടും തിരിച്ചെത്താതിരുന്നതോടെ കൃപശങ്കറിന്റെ ഭാര്യ എസ്.പി ഓഫീസില്‍ പരാതി നല്‍കി. ഇത് പരിശോധിച്ച പൊലീസ് കൃപശങ്കറിന്റെ ഫോണ്‍ അവസാനം സ്വിച്ച് ഓഫായത് ഒരു ഹോട്ടലിലാണെന്ന് കണ്ടെത്തി. ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഉന്നാവ് പോലീസ് ഉടന്‍ തന്നെ ഹോട്ടല്‍ കണ്ടെത്തുകയും കനൗജിയയെയും വനിതാ കോണ്‍സ്റ്റബിളിനെയും ഒരുമിച്ച് കണ്ടെത്തുകയും ചെയ്തു. ഇവരുടെ ഹോട്ടലിലേക്കുള്ള പ്രവേശനം സിസിടിവി ക്യാമറകളില്‍ പതിഞ്ഞത് അന്വേഷണത്തിന് നിര്‍ണായക തെളിവായി.
ഈ കണ്ടെത്തലിനെ തടുര്‍ന്ന് പോലീസ് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സമഗ്രമായ അവലോകനത്തിന് ശേഷം കൃപാ ശങ്കര്‍ കന്നൗജിയയെ കോണ്‍സ്റ്റബിള്‍ റാങ്കിലേക്ക് തരംതാഴ്ത്താന്‍ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തു. അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് അഡ്മിനിസ്‌ട്രേഷന്‍ (എഡിജി) ഈ തീരുമാനം നടപ്പിലാക്കാന്‍ ഉടന്‍ ഒരു ഉത്തരവ് പുറപ്പെടുവിച്ചിലാണ് ഇപ്പോള്‍ പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിരിക്കുന്നത്. എ.ഡി.ജിയാണ് ഉദ്യോഗസ്ഥനെ തരംതാഴ്ത്തിയുള്ള ഉത്തരവിറക്കിയത്