India

ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണം; മലയാളിയടക്കം രണ്ട് സിആർപിഎഫ് ജവാൻമാർക്ക് വീരമൃത്യു

ഡൽഹി: ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ആക്രമണത്തിൽ മലയാളിയടക്കം രണ്ട് സിആർപിഎഫ് ജവാൻമാർക്ക് വീരമൃത്യു. ഛത്തീസ്ഗഡിലെ സുഖ്മയിലാണ് അപകടമുണ്ടായത്. ഐ.ഇ.ഡി. പൊട്ടിത്തെറിച്ചാണ് അപകടം.

തിരുവനന്തപുരം പാലോട് സ്വദേശി വിഷ്ണു ആര്‍(35), കാണ്‍പൂര്‍ സ്വദേശി ശൈലേന്ദ്ര എന്നിവരാണ് വീരമൃത്യു എന്നിവരാണ് വീരമൃത്യു വരിച്ചത്. നിരവധി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇവർ ഓടിച്ചിരുന്ന ട്രക്ക് പൊട്ടിത്തെറിയിൽ തകരുകയായിരുന്നു.

ഞായറാഴ്ച വൈകീട്ട് മൂന്നിനായിരുന്നു സംഭവം. സുരക്ഷാ സേനയുടെ വാഹന വ്യൂഹം ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ട്രക്കിലും ഇരുചക്ര വാഹനങ്ങളിലുമായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍. ജഗര്‍ഗുണ്ടാ പൊലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു ആക്രമണം. ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ട വിഷ്ണു വാഹനത്തിന്റെ ഡ്രൈവറായിരുന്നു. മൃതദേഹം വനത്തില്‍ നിന്ന് മാറ്റിയിട്ടുണ്ട്. പ്രദേശത്ത് തിരച്ചില്‍ പുരോഗമിക്കുകയാണ്.