ന്യൂഡൽഹി: മദ്യനയകേസിൽ ജാമ്യം താല്കാലികമായി സ്റ്റേ ചെയ്ത ഡൽഹി ഹൈക്കോടതി നടപടിക്കെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സുപ്രീംകോടതിയിൽ. നാളെ തന്നെ ഹരജി പരിഗണക്കണമെന്നും കെജ്രിവാൾ സുപ്രീംകോടതിയെ അറിയിച്ചു. കെജ്രിവാളിന് ജാമ്യം അനുവദിച്ച വിചാരണകോടതി ഉത്തരവ് ഹൈകോടതിയാണ് താല്കാലികമായി സ്റ്റേ ചെയ്തത്. കേസ് ജൂൺ 25ലേക്ക് മാറ്റുകയും ചെയ്തിരുന്നു.
വിചാരണ കോടതിയുടെ നടപടിയിൽ വീഴിച്ചയുണ്ടായെന്ന് ഇഡിക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ എസ്.വി രവി വാദിച്ചപ്പോൾ വർഷങ്ങളായി മുന്നോട്ടു വെച്ച വാദങ്ങളൊന്നും ഇഡിക്ക് തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് കെജ്രിവാളിൻറെ അഭിഭാഷകനായ അഭിഷേക് സിങ്വി വാദിച്ചു.
എന്നിരുന്നാലും 3 ദിവസങ്ങൾക്കു ശേഷം ഹൈക്കോടതി വിധി പറയുന്നതു വരെ കെജ്രിവാളിന് തിഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങാൻ സാധിക്കില്ല. അതുകൊണ്ടാണ് ഉടൻ സുപ്രിംക്കോടതിയെ സമീപിക്കാൻ കെജ്രിവാള് ഒരുങ്ങുന്നത്.