നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒരു ഫലമാണ് പപ്പായ. വിറ്റാമിനുകളായ സി, ബി, ഇ, പൊട്ടാസ്യം, ഫൈബർ, മഗ്നീഷ്യം, ഫൈബർ, ആന്റി ഓക്‌സിഡന്റുകൾ തുടങ്ങിയവ അടങ്ങിയതാണ് പപ്പായ. കൂടാതെ പപ്പൈന്‍ എന്ന എന്‍സൈമും പപ്പായയില്‍ അടങ്ങിയിരിക്കുന്നു. ഇവയൊക്കെ ശരീരത്തിന് ഏറെ നല്ലതാണ്.
മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന പപ്പായ മിൽക്ക് ഷേക്ക് തയ്യാറാക്കിയാലോ…
വേണ്ട ചേരുവകൾ
നല്ല പഴുത്ത പപ്പായ-1 ബൗൾ (തൊലി കളഞ്ഞ് ചെറിയ കഷണങ്ങളാക്കിയത്)
തണുപ്പിച്ച പാൽ – ഒരു കപ്പ്
ഐസ്‌ക്രീം -രണ്ട് സ്‌കൂപ്പ്
പഞ്ചസാര – 2 ടേബിൾസ്പൂൺ
കോൺഫ്‌ളക്സ്- 2 സ്പൂൺ
ഡ്രൈ ഫ്രൂട്ട്‌സ് -അലങ്കരിക്കാൻ
ഏലയ്ക്ക -1 പിടി
പഞ്ചസാര – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു മിക്‌സിയുടെ ജാറിൽ പപ്പായ , തണുപ്പിച്ച പാൽ പഞ്ചസാര പപ്പായ ഐസ്‌ക്രീം ,ഏലക്ക പൗഡർ ഇവ നന്നായി ബ്ലെൻഡ് ചെയ്യുക. ഒരു സെർവിങ് ഗ്ലാസ്സിലേക്ക് ഒഴിച്ച് മുകളിൽ കുറച്ച് പപ്പായ, ഐസ്‌ക്രീം കോൺഫ്ളക്സ്, ഡ്രൈഫ്രൂട്‌സ് എന്നിവ വിതറി കഴിക്കുക.