വെജിറ്റേറിയൻ ഭക്ഷണം ഇഷ്ടപ്പെടുന്നവർക്ക് ഊണിനൊരുക്കാം കിടിലൻ രുചിയിൽ വഴുതനങ്ങ ഫ്രൈ. ഫിഷ് ഫ്രൈ ഇതിന്റെ മുന്നിൽ തോറ്റുപോകുമെന്ന് ഉറപ്പാണ്.
ചേരുവകൾ
വഴുതനങ്ങ – 100 ഗ്രാം
മഞ്ഞൾപ്പൊടി – 1 /4 ടീസ്പൂൺ
മുളകുപൊടി – 1 ടീസ്പൂൺ
മല്ലിപ്പൊടി – 1/2 ടീസ്പൂൺ
ഗരം മസാല – 1/4 ടീസ്പൂൺ
കുരുമുളകുപൊടി – 1/2 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
റവ -1/2 കപ്പ്
തയാറാക്കുന്ന വിധം
- വഴുതനങ്ങ നീളത്തിൽ കുറച്ചു കനത്തിൽ മുറിച്ചെടുക്കുക.
- മസാല കൂട്ടുകൾ കുറച്ചു വെള്ളം ഒഴിച്ചു കുഴമ്പു രൂപത്തിലാക്കി എടുക്കുക. മുറിച്ച വഴുതനങ്ങയിലേക്കു തേച്ചു പിടിപ്പിക്കുക.
- കുറച്ചു റവ എടുത്ത് അതിൽ മസാല തേച്ച വഴുതനങ്ങ പുരട്ടി എടുത്ത് അര മണിക്കൂർ വയ്ക്കുക.
- അര മണിക്കൂറിനു ശേഷം ഫ്രൈയിങ് പാനിൽ കുറച്ച് എണ്ണയൊഴിച്ചു വറുത്തെടുത്തു ചോറിനൊപ്പം വിളമ്പാം.