India

നെറ്റ് ചോദ്യപേപ്പർ ക്രമക്കേട് അന്വേഷിക്കാനെത്തിയ സിബിഐ സംഘത്തിന് നേരെ ആക്രമണം; നാലുപേർ അറസ്റ്റിൽ

പാ​റ്റ്​ന: ബി​ഹാ​റി​ലെ ന​വാ​ഡ ജി​ല്ല​യി​ല്‍ നെ​റ്റ് ചോ​ദ്യ​പേ​പ്പ​ര്‍ ക്ര​മ​ക്കേ​ട് അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ സി​ബി​ഐ സം​ഘ​ത്തെ ആ​ക്ര​മി​ച്ചു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ല് പേ​ര്‍ അ​റ​സ്റ്റി​ലാ​യി. ന​വാ​ഡ പോ​ലീ​സാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ഒ.​എം.​ആ​ര്‍. പ​രീ​ക്ഷ​യി​ല്‍ സൈ​ബ​ര്‍ ക്ര​മ​ക്കേ​ടു​ക​ള്‍ ന​ട​ന്നെ​ന്ന ക​ണ്ടെ​ത്ത​ലി​നെ​ത്തു​ട​ര്‍​ന്നാ​ണ് ജൂ​ണ്‍ 18ന് ​ന​ട​ത്തി​യ യു.​ജി.​സി നെ​റ്റ് പ​രീ​ക്ഷ റ​ദ്ദാ​ക്കി​യി​രു​ന്നു. വി​ഷ​യ​ത്തി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ സി.​ബി.​ഐ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു.

ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ സൈബര്‍ ക്രൈം കോഡിനേഷന്‍ സെന്ററിന്റെ നാഷണല്‍ സൈബര്‍ ക്രൈം ത്രെറ്റ് അനലിറ്റിക്‌സ് യൂണിറ്റാണ് ബുധനാഴ്ച ഇത് സംബന്ധിച്ച വിവരം യു.ജി.സി.ക്ക് നല്‍കിയത്. പ്രഥമദൃഷ്ട്യാ പരീക്ഷയുടെ സമഗ്രതയെ ബാധിച്ചെന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്. ഇതേത്തുടര്‍ന്നാണ് പരീക്ഷ റദ്ദാക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചത്.