Travel

വെറും കഥയല്ല; അത്ഭുതദ്വീപും കുള്ളന്മാരും യാഥാർഥ്യമാണ്

അത്ഭുതദ്വീപിലെ കുള്ളന്മാരുടെ കഥ മലയാളികൾക്ക് പരിചിതമാണ് .ആശ്ചര്യത്തോടെ നമ്മൾ കണ്ടിരുന്ന കുള്ളന്മാരുടെ നാട് . അത് സിനിമയായിരുന്നു എന്ന് കരുതാൻ വരട്ടെ . യഥാർത്ഥത്തിൽ അങ്ങനെയൊരു നാട് ഉണ്ട് . കുള്ളന്മാരുടെ നാട് ഇന്ത്യയിലല്ല കേട്ടോ അതങ്ങ് ചൈനയിലാണ്. ചൈനയിലെ ഒരു വിദൂര ഗ്രാമമായ യാങ്സിയിലാണ് കുള്ളന്മാർ ഉള്ളത്. ഗ്രാമത്തിലെ 40% നിവാസികളും കുള്ളന്മാരാണ്. തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിലാണ് ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഈ/ ഗ്രാമത്തിലെ ഏറ്റവും ഉയരം കൂടിആളിന് ഏകദേശം 3 അടി 10 ഇഞ്ച് ഉയരമുണ്ട്, ഏറ്റവും ഉയരം കുറഞ്ഞ / ആളിന് 2 അടി 1 ഇഞ്ച് ആണ് ഉയരം.

ചൈനയുടെ നാനാഭാഗത്തുനിന്നും കുള്ളന്മാർ/ഇവിടെ വന്ന് താമസമാക്കിയതല്ല. അവരെല്ലാം യാങ്‌സിൽ ജനിച്ച് വളർന്നവരാണ്. ഈ വിചിത്രമായ ഗ്രാമം അറിയപ്പെടുന്നത് തന്നെ ‘കുള്ളന്മാരുടെ ഗ്രാമം’ എന്നാണ്. ചൈനയിലെ ഈ ഗ്രാമം പതിറ്റാണ്ടുകളായി ശാസ്ത്രജ്ഞരെ അമ്പരപ്പിക്കുന്നു. ഇന്നുവരെ ഇതിന് കൃത്യമായ വിശദീകരണം നൽകാൻ ആർക്കും സാധിച്ചിട്ടില്ല. ഇവിടെയുള്ള 80 നിവാസികളിൽ 36 പേരും കുള്ളന്മാരാണ്. ഇതിന് പിന്നിലുള്ള കാരണം മനസിലാക്കാൻ, ശാസ്ത്രജ്ഞർ സാധ്യമായ എല്ലാ പരിശോധനകളും നടത്തി. പ്രദേശത്തെ വെള്ളം, അവരുടെ ഭക്ഷണം, മണ്ണ് തുടങ്ങി എല്ലാം ഗവേഷകർ പരിശോധിച്ചു. പക്ഷേ ഒരു തുമ്പും കിട്ടിയില്ല. എന്നാൽ, ഗ്രാമത്തിലെ മുതിർന്നവർക്ക് ഇതിനൊരു വിശദീകരണമുണ്ട്. വർഷങ്ങൾക്കുമുമ്പ് ഒരു വേനൽക്കാല രാത്രിയിൽ, 5 മുതൽ 7 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കിടയിൽ ഒരു നിഗൂഢ രോഗം പടർന്നുവെന്ന് അവർ പറയുന്നു. അതോടെയാണ് കുട്ടികളിൽ വളർച്ച നിലച്ചത്. കൂടാതെ, മറ്റ് ചിലർക്ക് വ്യത്യസ്ത ശാരീരിക വൈകല്യങ്ങളും ഉടലെടുത്തു. എന്നാണ് ഇവിടെയുള്ളവരുടെ വിശ്വാസം.

എങ്കിലും, കാലക്രമേണ, ഗ്രാമത്തിലെ പ്രതിഭാസത്തിന് പിന്നിൽ അസാധാരണമായ വിശദീകരണങ്ങളും കഥകളുമായി പലരും വന്നു, 1997 ൽ, ഗ്രാമത്തിന്റെ മണ്ണിൽ ഉയർന്ന അളവിൽ മെർക്കുറി സാന്ദ്രത ഉള്ളതിനാൽ, ആളുകൾ കുള്ളരായെന്നും ഒരു വാദമുണ്ടായി . എന്നാൽ ഇതിനും ശാസ്ത്രീയ അടിത്തറ ഇല്ല .അതേസമയം, ജപ്പാൻ ചൈനയിലേക്ക് വിട്ട വിഷവാതകത്തിന്റെ സ്വാധീനം കാരണമാണ് ഇതെന്നും ചിലർ വിശ്വസിക്കുന്നു. എന്നാലും, ഈ ദുരൂഹതയ്ക്ക് കൃത്യമായ ഉത്തരം നൽകാൻ ഇന്നുവരെ ആർക്കും കഴിഞ്ഞിട്ടില്ല. യാങ്‌സി ഗ്രാമത്തിലെ ജനങ്ങളെ കുറിച്ച് ചൈനയിലെ സർക്കാർ ഒരിക്കലും നിഷേധിച്ചിട്ടില്ലെങ്കിലും, വിദേശികൾക്ക് അവിടെ സന്ദർശിക്കാൻ അനുവാദമില്ല.