World

ഇസ്രയേൽ ബോംബാക്രമണത്തിൽ പലസ്തീൻ ഫുട്ബോൾ താരവും കുടുംബവും കൊല്ലപ്പെട്ടു

ജറുസലം: ഗാസ സിറ്റിയിൽ ഇസ്രയേൽ ബോംബാക്രമണത്തിൽ പലസ്തീൻ ഫുട്ബോൾ താരം അഹ്മദ് അബു അൽ അത്തയും (34) കുടുംബവും കൊല്ലപ്പെട്ടു. വെള്ളിയാഴ്ചയാണ് ഇവരുടെ വീടിനുനേരെ ബോംബാക്രമണമുണ്ടായത്. അത്തയുടെ ഭാര്യ ഡോ. റൂബ ഇസ്മായിലും 2 മക്കളും കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു.

ഗാസ മുനമ്പ് ടീമായ അൽ അഹ്‌ലി ഗാസയുടെ കളിക്കാരനാണ്. ഒൻപതാം മാസത്തിലെത്തിയ ഗാസയുദ്ധത്തിൽ ഇതുവരെ 300 കായികതാരങ്ങളും സ്പോർട്സ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി പലസ്തീൻ ഒളിംപിക് കമ്മിറ്റി അധ്യക്ഷൻ ജിബ്‌രീൽ റജൗബ് പറഞ്ഞു. ഗാസ സിറ്റിയിലെ യുഎൻ പലസ്തീൻ അഭയാർഥി ഏജൻസിയുടെ (യുഎൻആർഡബ്ല്യൂഎ) കേന്ദ്രത്തിലും ബോംബിട്ടതായി റിപ്പോർട്ടുണ്ട്.