Food

മുഗ്ളായ് എഗ് കറി തയ്യാറാക്കി നോക്കിയിട്ടുണ്ടോ? കിടിലൻ സ്വാദാണ്

മുട്ട കൊണ്ട് പലതരം വിഭവങ്ങൾ ഉണ്ടാക്കാറുണ്ടെങ്കിലും ഇത് അങ്ങനെ ആരും തയ്യാറാക്കിയിട്ടുണ്ടാകില്ല. ഉഗ്രൻ ടേസ്റ്റാണ് ഇതിന്. റെസിപ്പി നോക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • 1. മുട്ട പുഴുങ്ങിയത് – 6 എണ്ണം
  • 2 സവാള – 2 എണ്ണം
  • 3. പച്ചമുളക് – 4 എണ്ണം
  • 4. ഇഞ്ചി – 1 കഷ്ണം
  • 5. വെളുത്തുള്ളി – 6 അല്ലി
  • 6. തൈര് – 2 ടേബിൾ സ്‌പൂൺ
  • 7. തേങ്ങാപ്പാൽ – 1 കപ്പ്
  • 8. മുളകുപൊടി വറുത്തുപൊടിച്ചത് – 1 ടീ സ്‌പൂൺ
  • 9. ജീരകം – വറുത്തുപൊടിച്ചത് – 1/2 ടീ സ്‌പൂൺ
  • 10. ബദാം – 6 എണ്ണം 50 മില്ലി
  • 11. അണ്ടിപ്പരിപ്പ് – 25 ഗ്രാം
  • 12. പാല് – 50 മില്ലി
  • 13. കസ്‌കസ് – 1 ടീ സ്‌പൂൺ
  • 14. തക്കാളി, ചൂടു വെള്ളത്തിലിട്ട് തൊലികളഞ്ഞ് മുറിച്ചത് – 2 എണ്ണം
  • 15. നെയ്യ് – 4 ടേബിൾ
  • 16. ഗരം മസാലപ്പൊടി – 2 ടീ സ്‌പൂൺ
  • 18. ഉപ്പ് – പാകത്തിന്
  • 17. മല്ലി വറുത്തുപൊടിച്ചത് – 2 ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം

ബദാം ചുടുവെള്ളത്തിലിട്ട് തൊലികളഞ്ഞശേഷം അണ്ടിപ്പരിപ്പ്, സവാള, കസ്‌സ്, ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി എന്നിവയോടു ചേർത്ത് മയത്തിൽ അരച്ചെടുക്കണം. ഒരു പാത്രത്തിൽ നെയ്യൊഴിച്ച് ചൂടാകുമ്പോൾ അരച്ച മസാല ചേർത്ത് വഴറ്റണം. കുറേശ്ശേ പാൽ ഇതിൽ ഇടയ്ക്കിടെ ഒഴിച്ച് എണ്ണ തെളിയുന്നതുവരെ വീണ്ടും വഴറ്റണം. ജീരകപ്പൊടി, മല്ലിപ്പൊടി, മുളകുപൊടി, ഗരം മസാലപ്പൊടി, തക്കാളി, തൈര്, ഉപ്പ് എന്നിവകൂടി ഇതിൽ ചേർത്ത് ഇളക്കണം. വെള്ളം വറ്റു മ്പോൾ തേങ്ങാപ്പാൽ ഒഴിച്ച് വേവിക്കണം. ചാറ് കുറുകുമ്പോൾ വാങ്ങാം.