ചിക്കൻ ബിരിയാണി കിട്ടിയാൽ മനസ്സും വയറും ഒരുപോലെ നിറയുന്നവരുണ്ട്. നമ്മൾ മലയാളികൾ പൊതുവെ ബിരിയാണി പ്രേമികകാളാണ്. വിവിധ തരാം ബിരിയാണികൾ ഉണ്ടെങ്കിലും എന്നും ഹൈലൈറ് ചെയ്തു നിൽക്കുന്നത് ചിക്കൻ ബിരിയാണി തന്നെയാണ്. ഇന്നൊരു ചിക്കൻ ബിരിയാണി റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- 1. കോഴി – 1 കിലോ
- 2. ബിരിയാണി അരി – 1 കിലോ
- 3. സവാള – നീളത്തിൽ അരിഞ്ഞത് – 2 കപ്പ്
- 4. ഇഞ്ചി രണ്ടിഞ്ച് നീളത്തിൽ – 1 കഷണം
- 5. വെളുത്തുള്ളി – 15 അല്ലി
- 6. പച്ചമുളക് – 7 എണ്ണം
- 7. കുരുമുളകുപൊടി- 1/2 ടീസ്‌പൂൺ
- 8. മഞ്ഞൾപൊടി 1/2 ടീസ്‌പൂൺ
- 9. വെള്ളം – 8 ഗ്ലാസ്
- 10. വനസ്‌പതി -8 ഡിസേർട്ട് സ്‌പൂൺ
- 11. നെയ്യ് 4 ഡിസേർട്ട് സ്‌പൂൺ
- 12. ഏലക്കായ്, ഗ്രാമ്പൂ- 8എണ്ണം വീതം
- 13. കറുവപ്പട്ട (1 ഇഞ്ച് നീളമുള്ള) – നാല് കഷണം
- 14. തക്കാളി – അരിഞ്ഞത് – 4 കപ്പ്
- 15. സവാള കനം കുറച്ച് നീളത്തിൽ അരിഞ്ഞത് – 4 കപ്പ്
- 16. മല്ലിയില, പുതിനയില – ഒരു പിടി വീതം
- 17. അണ്ടിപ്പരിപ്പ്, കിസ്‌മിസ് അര കപ്പ് വീതം
- 18. പാചക എണ്ണ ഒരു കപ്പ്
- 19. പുഴുങ്ങിയ മുട്ട – 6 എണ്ണം
- 20. റ്റൊമാറ്റോ സോസ് 2 ടീസ്‌പൂൺ
- 21. ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
കിസ്മിസ്, അണ്ടിപ്പരിപ്പ്, രണ്ടു കപ്പ് സവാള എന്നിവ എണ്ണയിൽ വറുത്തുകോരി വേറെ വെയ്ക്കണം. 4 മുതൽ 9 കൂടിയുള്ള ചേരുവകൾ ഇറച്ചിയിൽ ചേർത്ത് പ്രഷർ കുക്കറിൽ മുക്കാൽ വേവ് വേവിക്കണം. തുടർന്ന് അരി കഴുകി വാലാൻ വെയ്ക്കണം. പ്രഷർ കുക്കറിൽ നെയ്യും വനസ്‌പതിയും ഒഴിച്ചു ചൂടാക്കിയ ശേഷം ഗ്രാമ്പൂ, കറുവാപ്പട്ട, ഏലക്കായ, കനം കുറച്ചരിഞ്ഞ 4 കപ്പ് സവാള എന്നിവ ചേർത്തു വഴറ്റണം. നിറം മാറുന്ന പാകത്തിൽ ഇറച്ചിയും തക്കാളിയും ഉപ്പും ചേർത്ത് വഴറ്റിയെടുക്കണം. ഇറച്ചിവെന്ത വെള്ളം ഉൾപ്പെടെയുള്ള അള വുവെള്ളം ഒഴിച്ച് അരിയിടണം. പിന്നീട് മല്ലിയില, പുതിന എന്നിവ വിതറി കുക്കർ അടയ്ക്കണം. ആവി വന്നു കഴിഞ്ഞാൽ കുക്കറിൻ്റെ വെയ്റ്റിടണം. ആദ്യ വിസിൽ കേൾക്കുമ്പോൾ തീ കുറയ്ക്കേണ്ടതാണ്. 3 മിനിറ്റ് കഴിഞ്ഞ് തീ കെടുത്തിയ ശേഷം 10 മിനിറ്റുകഴിയുമ്പോൾ അടപ്പു തുറക്കാവുന്നതാണ്.