കൊത്തുപൊറോട്ട കഴിച്ചിട്ടുണ്ടാകും എപ്പോഴെങ്കിലും കൊത്തു ചപ്പാത്തി രുചിച്ചിട്ടുണ്ടോ? കൊത്തുപൊറോട്ടയുമായി വലിയ വ്യത്യാസമൊന്നുമില്ല. ഇതൊരു സ്ട്രീറ്റ് ഫുഡ് ആണ്. ഇത് നമുക്ക് വീട്ടിൽ തയ്യാറാക്കി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- ചപ്പാത്തി – 4
- സവാള – 2
- തക്കാളി – 1
- കാരറ്റ് – 1
- കാബേജ് – ചെറിയ കഷണം
- മല്ലിയില – ആവശ്യത്തിന്
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
- ചിക്കൻ മസാല – 1/2 ടീസ്പൂൺ
- മുളകുപൊടി – 1/4 ടീസ്പൂൺ
- മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
- കാശ്മീരി മുളകുപൊടി – 1/2 ടീസ്പൂൺ
- കുരുമുളക് പൊടി – 1/4 ടീസ്പൂൺ
- പെരുംജീരകം പൊടി – 1/4 ടീസ്പൂൺ
- മഞ്ഞ കാപ്സിക്കം – 1 ചെറുത്
- ഉപ്പ് – ആവശ്യത്തിന്
- പച്ചമുളക് – 2 എണ്ണം
- വെള്ളം
തയ്യാറാക്കുന്ന വിധം
ഒരു ഒരു പാത്രം എടുത്ത് ചപ്പാത്തി ചെറിയ കഷണങ്ങളാക്കി മുറിച്ച് മാറ്റി വയ്ക്കുക. സവാള തക്കാളി ക്യാബേജ് ക്യാരറ്റ് മല്ലിയില ക്യാപ്സിക്കം പച്ചമുളക് എന്നിവ ചെറിയ കഷണങ്ങളായി മുറിച്ചു വയ്ക്കുക. മുട്ട പൊരിച്ച് ചെറിയ കഷണങ്ങളാക്കി മാറ്റിവെക്കുക. പാൻ ചൂടാക്കിയശേഷം കുറച്ച് എണ്ണ ഒഴിക്കുക. അതിലേക്ക് സവാള ചേർത്ത് നന്നായി ഇളക്കുക . ഇതിലേക്ക് ഇഞ്ചി വെളത്തുള്ളി പേസ്റ്റ് ചേർത്ത് പച്ചമണം മാറുന്നതുവരെ ഇളക്കുക.ഇതിലേക്ക് അരിഞ്ഞുവെച്ച തക്കാളി പച്ചമുളക് ക്യാപ്സിക്കം ക്യാരറ്റ് എന്നിവ ചേർക്കുക.
ഇതിലേക്ക് മുളകുപൊടി ചിക്കൻ മസാല കുരുമുളക് പൊടി പെരുംജീരകം പൊടിച്ചത് മഞ്ഞൾപൊടി കാശ്മീരി ചില്ലി പൗഡർ ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കുക. ഇതിലേക്ക് അല്പം വെള്ളം ചേർത്ത് രണ്ടു മിനിറ്റ് നന്നായി വേവിക്കുക .ശേഷം അതിലേക്ക് ചെറുതായി അരിഞ്ഞുവച്ച ക്യാബേജ് ചേർത്ത് വീണ്ടും 2 മിനിട്ട് വേവിക്കുക. മസാല മിക്സിലേക്ക് ചപ്പാത്തി കഷ്ണങ്ങളും പൊരിച്ച് ചെറുതായി മുറിച്ച് വെച്ച മുട്ടയും ചേർത്ത് നന്നായി ഇളക്കുക. അവസാനമായി ചെറുതായി അരിഞ്ഞുവെച്ച മല്ലിച്ചപ്പ് ഇതിനു മുകളിലേക്ക് ഇട്ട് നന്നായി മിക്സ് ചെയ്യുക. എളുപ്പവും രുചികരവുമായ കൊത്തു ചപ്പാത്തി തയ്യാർ.