സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ കുറവ്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 53,000 രൂപയും, ഗ്രാമിന് 6,625 രൂപയുമാണ് വില. ആഗോളതലത്തിൽ, സ്വർണ്ണം ചെറിയ നേട്ടത്തിലാണ് തിങ്കളാഴ്ച്ച രാവിലെ വ്യാപാരം നടത്തുന്നത്. സംസ്ഥാനത്തെ വെള്ളി വിലയിലും ഇന്ന് താഴ്ച്ചയുണ്ട്.
ഇന്നലെ കേരളത്തിലെ സ്വർണ്ണ വിലയിൽ മാറ്റമില്ലായിരുന്നു. പവന് 53,080 രൂപയും, ഗ്രാമിന് 6,635 രൂപയുമായിരുന്നു വില. നിലവിൽ പവന് 53,000 രൂപയാണ് വിലയെങ്കിലും, ഏറ്റവും കുറഞ്ഞ പണിക്കൂലി കണക്കാക്കിയാൽപ്പോലും ഏകദേശം 60,000 രൂപ ഒരു പവന് നൽകേണ്ടതായിട്ടുണ്ട്. ജി.എസ്.ടി,ഹാൾ മാർക്കിങ് ചാർജുകൾ ഉൾപ്പെടെയുള്ള തുകയാണിത്.
ഈ മാസം 8,9,10 തിയ്യതികളിലാണ് ജൂണിലെ താഴ്ന്ന വില കേരളത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 52,560 രൂപയും, ഗ്രാമിന് 6,570 രൂപയുമായിരുന്നു നിരക്ക്. ജൂൺ ഏഴാം തിയ്യതിയാണ് ഈ മാസത്തെ ഉയർന്ന നിലവാരത്തിലേക്ക് സ്വർണ്ണ വില എത്തിയത്. ഒരു പവന് 54,080 രൂപയും, ഗ്രാമിന് 6,760 രൂപയുമായിരുന്നു നിരക്കുകൾ.
ആഗോള സ്വർണ്ണവില
അന്താരാഷ്ട്ര തലത്തിൽ, തിങ്കളാഴ്ച്ച രാവിലെ നേട്ടത്തിലാണ് സ്വർണ്ണ വ്യാപാരം നടക്കുന്നത്. ട്രോയ് ഔൺസിന് 6.47 ഡോളർ (0.28%) ഉയർന്ന് 2,325.70 ഡോളർ എന്നതാണ് നിരക്ക്. കഴിഞ്ഞ ഒരു മാസത്തിൽ സ്വർണ്ണവില തിരുത്തൽ നേരിട്ടു. ഇക്കാലയളവിൽ 31.03 ഡോളറാണ് (1.32%) ട്രോയ് ഔൺസിന്റെ വിലയിൽ കുറവുണ്ടായത്. ആറ് മാസങ്ങളിൽ 268.33 ഡോളർ (13.07%) ഉയർച്ച സ്വർണ്ണ വിലയിൽ ഉണ്ടായിട്ടുമുണ്ട്. പോയ ഒരു വർഷത്തിൽ വില 398.92 ഡോളർ (20.75%) എന്ന തോതിലാണ് ഉയർന്നിരിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ 906.53 ഡോളർ (64.07%), കഴിഞ്ഞ 20 വർഷങ്ങളിൽ 1919.46 ഡോളർ (477.52%) എന്നിങ്ങനെയാണ് വിലയിൽ വർധനയുണ്ടായിരിക്കുന്നത്.