യൂറോപ്പിനും ഇന്ത്യൻ ഉപഭൂഖണ്ഡത്തിനും ഇടയിലുള്ള ഒരു ഫ്യൂഷൻ റെസിപ്പിയാണ് ചിക്കൻ ടിക്ക പാസ്ത. ഇത്തരം വെറൈറ്റി ഭക്ഷണങ്ങൾ കുട്ടികൾക്ക് എന്നും പ്രിയപ്പെട്ടതാണ്. സ്കൂൾ കഴിഞ്ഞു വരുന്ന കുട്ടികൾക്ക് ഒരു സർപ്രൈസ് നൽകാനായി ചിക്കൻ ടിക്ക പാസ്ത തയ്യാറാക്കി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
- എല്ലില്ലാത്ത ചിക്കൻ – 1/2 കിലോ
- എണ്ണ – 2 ടീസ്പൂൺ
- വേവിച്ച മക്രോണി – 1 പായ്ക്ക്
- ഉള്ളി
- കാരറ്റ്
- കാപ്സിക്കം
- കാബേജ്
- സോയാ സോസ് – 2 ടീസ്പൂൺ
- മുളക് വെളുത്തുള്ളി സോസ് – 1/2 കപ്പ്
- വിനാഗിരി – 2 ടീസ്പൂൺ
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
- കുരുമുളക് – 1 ടീസ്പൂൺ
- ഉപ്പ്
- ചിക്കൻ ടിക്ക മസാല-1 ടീസ്പൂൺ
- പച്ച ഉള്ളി
തയ്യാറാക്കുന്ന വിധം
ചട്ടിയിൽ എണ്ണ ഒഴിച്ച് അതിൽ എല്ലില്ലാത്ത ചിക്കൻ ചേർക്കുക. ഇതിലേക്ക് 1 ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. അതിനുശേഷം 1 ടീസ്പൂൺ കുരുമുളക്, 1-2 ടീസ്പൂൺ ചിക്കൻ ടിക്ക മസാല, ഉപ്പ് എന്നിവ നിങ്ങളുടെ അഭിരുചിക്കനുസരിച്ച് ചേർത്ത് പാകമാകുന്നതുവരെ വേവിക്കുക. ഇതിനു ശേഷം സവാള, കാരറ്റ്, ക്യാപ്‌സിക്കം, കാബേജ് തുടങ്ങിയ പച്ചക്കറികൾ മറ്റൊരു പാനിൽ വഴറ്റുക. എന്നിട്ട് പച്ചക്കറികളിൽ 2 ടീസ്പൂൺ സോയ സോസും വിനാഗിരിയും 1/2 കപ്പ് ചില്ലി ഗാർളിക് സോസും ചേർത്ത് നന്നായി ഇളക്കുക. അതിനുശേഷം വേവിച്ച ചിക്കനും വേവിച്ച മക്രോണിയും വെജിറ്റീസ് പാനിൽ ചേർത്ത് എല്ലാം നന്നായി ഇളക്കുക. വേവിച്ച മക്രോണിയിൽ പച്ച ഉള്ളി വിതറി വിളമ്പുക.