കോർട്ട് ഫീസ് വർദ്ധനവ് സംബന്ധിച്ച ജസ്റ്റിസ് വി.കെ. മോഹനൻ വിദഗ്ദ്ധ സമിതി ഇന്ന് (22/06/2024) തിരുവനന്തപുരം, തൈക്കാട് ഗസ്റ്റ് ഹൗസിൽ സിറ്റിംഗ് നടത്തി. കൊല്ലം ബാർ അസോസിയേഷന് വേണ്ടി പ്രസിഡൻ്റ് അഡ്വ ബോറിസ് പോൾ, സെക്രട്ടറി അഡ്വ മഹേന്ദ്ര കെ.ബി എന്നിവർ നിവേദനം നൽകുകയും സബ്മിഷൻ നടത്തുകയും ചെയ്തു. ബാർ അസോസിയേഷൻ അംഗങ്ങളായ അഡ്വ ഓച്ചിറ.എൻ. അനിൽകുമാർ, അഡ്വ പ്രമോദ് പ്രസന്നൻ എന്നിവരും ഉണ്ടായിരുന്നു. അസോസിയേഷൻ്റെ വാദങ്ങൾ കമ്മിറ്റി അനുഭാവപൂർവ്വം പരിഗണിച്ചു. ഇന്നത്തെ സിറ്റിംഗിൽ ആദ്യത്തെ സബ്മിഷൻ നടത്തിയത് കൊല്ലം ബാർ അസോസിയേഷനാണ്.
നമ്മുടെ സബ്മിഷൻ രേഖപ്പെടുത്തിയ കമ്മിറ്റി അംഗങ്ങളുടെ പ്രതികരണത്തിൽ നിന്നും പുന:പരിശോധന ഉൾപ്പെടെയുള്ള തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് കരുതുന്നത്.