നീറ്റ്-യുജി പരീക്ഷയുമായി ബന്ധപ്പെട്ടുള്ള പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയും പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടും ഗ്രേസ് മാര്‍ക്ക് വിവാദവുമെല്ലാം രാജ്യത്തുടനീളം വലിയ പ്രക്ഷോഭങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുകയാണ്. നീറ്റ് വീഷയവുമായി ബന്ധപ്പെട്ട പ്രക്ഷോഭം ലോക്‌സഭയിലും ആളിക്കത്തിക്കാന്‍ തീരുമാനവുമായി പ്രതിപക്ഷം. പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ഇന്ന് രാവിലെ ആരംഭിച്ചിരുന്നു, പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും എംപിമാരും ലോക്സഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. ഇതിനിടയില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ലോക്സഭാംഗമായി സത്യപ്രതിജ്ഞ ചെയ്യാന്‍ പോകുമ്പോഴാണ് പ്രതിപക്ഷ അംഗങ്ങള്‍ സഭയില്‍ നീറ്റ് മുദ്രാവാക്യം ഉയര്‍ത്തിയത്. ‘നീറ്റ്.. നീറ്റ്.. നീറ്റ്..’ എന്നു പറഞ്ഞ് പ്രതിപക്ഷം സഭയില്‍ മുദ്രവാക്യം വിളിച്ചു. ഇതുമായി ബന്ധപ്പെട്ട വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. വരും ദിവസങ്ങളില്‍ നീറ്റ് വിഷയത്തില്‍ വലിയ സമര പ്രക്ഷോഭങ്ങള്‍ക്ക് തുടക്കമിടുമെന്ന് മുന്നറിയിപ്പ് നല്‍കിക്കൊണ്ടാണ് പ്രതിപക്ഷത്തിന്റെ ആദ്യ ദിനത്തിലെ ഇടപെടല്‍.
നീറ്റ് വിഷയത്തില്‍ ആകെ നാണം കെട്ട മൂന്നാം മോദി സര്‍ക്കാരിന്റെ തുടക്ക സമയം തന്നെ പ്രക്ഷോഭങ്ങളിലൂടെ ആഞ്ഞടിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. നീറ്റ്-യുജി, നെറ്റ് പരീക്ഷകളിലെ പേപ്പര്‍ ചോര്‍ച്ച, തട്ടിപ്പ്, അഴിമതി തുടങ്ങിയ ആരോപണങ്ങള്‍ ഒന്നൊന്നായി പ്രതിപക്ഷം നിരുത്തും. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി ബിജെപിയുടെയും ആര്‍എസ്എസിന്റെയും താല്‍പ്പര്യങ്ങള്‍ക്കായി സേവിക്കുകയാണെന്ന് പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പ്രസ്താവിച്ചിരുന്നു. നീറ്റ് വിഷംയം വിവാദമായതോടെ എന്‍ടിഎ മേധാവിയെ നീക്കം ചെയ്യുകയും പരീക്ഷ പരിഷ്‌കരണങ്ങള്‍ ശുപാര്‍ശ ചെയ്യാന്‍ വിദഗ്ധ സമിതിയെ സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തു.
NEET… NEET… NEET…
Opposition’s voice while the Education Minister was called for take oath! pic.twitter.com/JRgH87lYaf
— Mannu (@mannu_meha) June 24, 2024
മെയ് അഞ്ചിന് നടന്ന നീറ്റ്-യുജി പരീക്ഷയില്‍ സമയം നഷ്ടപ്പെട്ട 1,563 വിദ്യാര്‍ത്ഥികള്‍ക്കാണ് എന്‍ടിഎ ആദ്യം ഗ്രേസ് മാര്‍ക്ക് ചേര്‍ത്തത്. ഇത് വിവാദമായതോടെ ഗ്രേസ് മാര്‍ക്ക് നീക്കി വീണ്ടും പരീക്ഷ നടത്തി. ഗ്രേസ് മാര്‍ക്ക് നീക്കം ചെയ്ത 1,563 വിദ്യാര്‍ത്ഥികള്‍ക്കായി എന്‍ടിഎ ഞായറാഴ്ച നീറ്റ്-യുജി പരീക്ഷ വീണ്ടും നടത്തി. സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം ഏഴ് പരീക്ഷാ കേന്ദ്രങ്ങളിലായാണ് പരീക്ഷ നടത്തിയത്. 1,563 പേരില്‍ 813 പേര്‍, അതായത് 52 ശതമാനം പേര്‍ മാത്രമാണ് പരീക്ഷ എഴുതിയതെന്ന് എന്‍ടിഎയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. ഈ പരീക്ഷയെഴുതിയവര്‍ക്ക് ഈ പരീക്ഷയില്‍ ലഭിച്ച മാര്‍ക്ക് പരിഗണിക്കുമെന്നും ഹാജരാകാത്തവര്‍ക്ക് മുന്‍ പരീക്ഷാ മാര്‍ക്ക് (ഗ്രേസ് മാര്‍ക്ക് ഒഴികെ) പരിഗണിക്കുമെന്നും എന്‍ടിഎ നേരത്തെ വ്യക്തമാക്കിയിരുന്നു.