മൊത്തത്തിലുള്ള ആരോഗ്യത്തിന് ഇരുമ്പിൻ്റെ അളവ് നിലനിർത്തുന്നത് അത്യന്താപേക്ഷിതമാണ്. ക്ഷീണം, ബലഹീനത, തലകറക്കം എന്നിവ ഇരുമ്പിൻ്റെ കുറവിന്റെ ലക്ഷണങ്ങളാണ്. ഇരുമ്പിൻ്റെ കുറവ് തടയുന്നതിനും ഊർജ്ജ നില നിലനിർത്തുന്നതിനും ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കേണ്ടത് അത്യാവശ്യമാണ്. ഇതിന് മുരിങ്ങ പ്രത്യേകിച്ച് ഗുണം ചെയ്യും.
വിളർച്ച തടയുന്നതിന് തയ്യാറാക്കാം മുരിങ്ങയ്ക്ക സൂപ്പ്…
വേണ്ട ചേരുവകൾ
മുരിങ്ങയില – 2 ബൗൾ
തക്കാളി -1 എണ്ണം
ഇഞ്ചി – 1 ചെറിയ കഷ്ണം
നെയ്യ്- 1 സ്പൂൺ
കരുമുളക് പൊടി – 1 സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം…
ആദ്യം എല്ലാ ചേരുവകളും നന്നായി കഴുകുക. ശേഷം എല്ലാ പച്ചക്കറികളും ചെറുതായി മുറിക്കുക. ശേഷം പ്രഷർ കുക്കർ ചൂടാക്കി നെയ്യ്, ഉള്ളി, തക്കാളി എന്നിവ ചേർക്കുക. കുറച്ചു നേരം വേവിച്ച ശേഷം മുരിങ്ങയില ചേർക്കുക. ശേഷം കുരുമുളക്, ഉപ്പ് എന്നിവ ചേർക്കുക. വെള്ളം ചേർത്ത് അടച്ച് വയ്ക്കുക. 2-3 തവണ വിസിൽ വരുന്നത് വരെ വയ്ക്കുക. വിളമ്പുന്നതിന് മുമ്പ് മല്ലിയില കൊണ്ട് അലങ്കരിക്കുക.