18ാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ആരംഭിച്ചപ്പോള്‍ തന്നെ വിവാദങ്ങള്‍ക്ക് മറുപടി നല്‍കാതെ ഭരണപക്ഷവും ശക്തമായ സമരപരിപാടികള്‍ക്ക് തുടക്കമിടാനുള്ള പദ്ധതിയുമായി പ്രതിപക്ഷവും. ആദ്യ ദിനം തന്നെ ഇരുപക്ഷവും പാര്‍ലമെന്റിലും പുറത്തും നടത്തിയ പ്രതിഷേധങ്ങളും വാക്ക് പ്രയോഗങ്ങളും പ്രസംഗവുമെല്ലാം വ്യക്തമായ സൂചനയാണ് നല്‍കുന്നത്, വരും ദിനങ്ങളില്‍ അതെല്ലൊം കാണാമെന്നത്. രാഷ്ട്രപതി ദ്രൗപതി മുര്‍മു ബിജെപിയുടെ ഭര്‍തൃഹരി മഹ്താബിന് പ്രോടേം സ്പീക്കറായി സത്യവാചകം ചൊല്ലിക്കൊടുത്തതോടെയാണ് 18 ലോക്‌സഭയിടെ പ്രഥമ സമ്മേളനത്തിന് തുടക്കമായത്. നരേന്ദ്രമോദി മൂന്നാം തവണയും ലോക്‌സഭാ അംഗമായി സത്യപ്രതിജ്ഞ ചെയ്തു. ഇതൊടൊപ്പം മന്ത്രിമാരും പാര്‍ലമെന്റ് അംഗങ്ങളായി ആദ്യ ഘട്ടത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. പിന്നീട് തെരഞ്ഞടുക്കപ്പെട്ട് എംപിമാരുടെ സത്യപ്രതിജ്ഞയായിരുന്നു. കേരളത്തില്‍ നിന്നുള്ള കേന്ദ്ര സഹമന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍ എന്നിവരും എംപിമാരായി സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി സഭാംഗമായി സത്യപ്രതിജ്ഞ ചെയ്യാന്‍ എഴുന്നേറ്റപ്പോള്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ ഭരണഘടനാ പുസ്തകത്തിന്റെ പകര്‍പ്പുകള്‍ ഉയര്‍ത്തിപ്പിടിച്ചു. ഭരണഘടനയ്ക്കെതിരായ പ്രധാനമന്ത്രിയും അമിത് ഷായും നടത്തുന്ന ആക്രമണം ഞങ്ങള്‍ക്ക് സ്വീകാര്യമല്ലെന്നും ഇത് സംഭവിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ലെന്നും കാണിക്കാനാണ് ഇത് ചെയ്തതെന്ന് പാര്‍ലമെന്റിലെ പ്രദര്‍ശനത്തെക്കുറിച്ച് സംസാരിക്കവെ രാഹുല്‍ പറഞ്ഞു. ”ഞങ്ങളുടെ സന്ദേശം കൃത്യമായി എത്തുന്നു, ഒരു ശക്തിക്കും ഇന്ത്യന്‍ ഭരണഘടനയെ തൊടാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നീറ്റ്-യുജി, നെറ്റ് പരീക്ഷകളിലെ ക്രമക്കേടുകള്‍, പാര്‍ലമെന്റ് കെട്ടിട സമുച്ചയത്തിനുള്ളിലെ പ്രതിമകള്‍ മാറ്റി സ്ഥാപിക്കല്‍, ബിജെപി എംപി ഭര്‍തൃഹരി മഹ്താബ് പ്രോടേം സ്പീക്കറായതുള്‍പ്പടെ കാര്യങ്ങളില്‍ സമരത്തിലേക്ക് പോകാനാണ് പ്രതിപക്ഷ നീക്കം. കോണ്‍ഗ്രസിനെ ലക്ഷ്യമിട്ടുള്ള പ്രധാനമന്ത്രിയുടെ പരാമര്‍ശങ്ങളും രൂക്ഷമായ പ്രതികരണത്തിന് ഇടയാക്കി. നീറ്റുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളെക്കുറിച്ചോ പശ്ചിമ ബംഗാളിലെ ട്രെയിന്‍ അപകടത്തെക്കുറിച്ചോ മണിപ്പൂരില്‍ തുടരുന്ന അക്രമത്തെക്കുറിച്ചോ പ്രധാനമന്ത്രി സംസാരിക്കുമെന്ന് രാജ്യം പ്രതീക്ഷിക്കുന്നതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.’നിങ്ങള്‍ പ്രതിപക്ഷത്തിന് മുന്നറിയിപ്പ് നല്‍കുന്നു. 50 വര്‍ഷം പഴക്കമുള്ള അടിയന്തരാവസ്ഥയെക്കുറിച്ചാണ് നിങ്ങള്‍ സംസാരിക്കുന്നത്, എന്നാല്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടയിലെ അപ്രഖ്യാപിത അടിയന്തരാവസ്ഥയെ നിങ്ങള്‍ മറന്നു,’ ഖാര്‍ഗെ പറഞ്ഞു, ജനങ്ങള്‍ ‘മോദിജിക്കെതിരെ ജനവിധി നല്‍കി’. ഇന്ത്യന്‍ പ്രതിപക്ഷ സംഘം പാര്‍ലമെന്റിനകത്തും പുറത്തും ജനങ്ങളുടെ ശബ്ദം ഉയര്‍ത്തുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു.
18-ാം ലോക്സഭയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍, കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പാര്‍ട്ടി നേതാവ് സോണിയ ഗാന്ധി, സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് തുടങ്ങിയ പ്രതിപക്ഷ ഇന്ത്യ മുന്നണിയിലെ പല നേതാക്കളും. പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധം സംഘടിപ്പിച്ചു. ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരെ ഭരണഘടനയുടെ പകര്‍പ്പുകള്‍ കൈവശം വച്ചിരിക്കുന്നതായി കാണാം. പുതുതായി തെരഞ്ഞെടുക്കപ്പെട്ട മറ്റ് എംപിമാരുടെ സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സഭാംഗമായി സത്യപ്രതിജ്ഞ ചെയ്യാന്‍ മഹ്താബ് ആഹ്വാനം ചെയ്തു. എട്ട് തവണ ലോക്സഭാ എംപിയായ കോണ്‍ഗ്രസിന്റെ കൊടിക്കുന്നില്‍ സുരേഷിനെ സര്‍ക്കാര്‍ അവഗണിച്ചുവെന്ന് ആരോപിച്ച് മഹ്താബിന്റെ നിയമനത്തെ പ്രതിപക്ഷം രൂക്ഷമായി വിമര്‍ശിച്ചു. സര്‍ക്കാര്‍ കണ്‍വെന്‍ഷനുകള്‍ ലംഘിച്ചുവെന്നും സുരേഷിന്റെ സീനിയോറിറ്റി അവഗണിച്ചുവെന്നും പ്രതിപക്ഷം ആരോപിച്ചു. നിയമനത്തെക്കുറിച്ചുള്ള ആശങ്കകളെ അഭിസംബോധന ചെയ്ത് പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു പറഞ്ഞു, ‘ഞാന്‍ ഡിഎംകെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ടി ആര്‍ ബാലുവിനെ കണ്ടു. ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ പ്രോടേം സ്പീക്കര്‍ ഒരു പ്രശ്‌നമായിട്ടില്ലെന്നും അടിസ്ഥാനപരമായി പ്രോടേം സ്പീക്കറെ നിയമിക്കുന്നത് അടിസ്ഥാനപരമായ കാര്യമാണെന്നും എല്ലാവരും സമ്മതിക്കുന്നു. രാജ്യസഭയുടെ 264-ാമത് സമ്മേളനം ജൂണ്‍ 27 ന് ആരംഭിക്കും, സംയുക്ത സമ്മേളനം ജൂലൈ 3 ന് സമാപിക്കും, ജൂലൈ 22 ന് മണ്‍സൂണ്‍ സെഷനോടെ പാര്‍ലമെന്റ് നടപടികള്‍ പുനരാരംഭിക്കും.