ബോളിവുഡ് താരം സൊനാക്ഷി സിന്‍ഹയുടെയും സഹീര്‍ ഇക്ബാലിനെയും വിവാഹം കഴിഞ്ഞ ദിവസം മുംബൈയില്‍ വെച്ച് നടന്നു. സോനാക്ഷിയുടെ പുതിയ അപ്പാര്‍ട്ട്മെന്റില്‍ വെച്ചായിരുന്നു വിവാഹത്തിനോടനുബന്ധിച്ച് ഉള്ള ചടങ്ങുകള്‍ നടന്നത്. ഇരുവരും സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരമാണ് വിവാഹം രജിസ്റ്റര്‍ ചെയ്തത്. ഇപ്പോള്‍ ഇതാ ഇരുവരുടെയും വിവാഹ ഫോട്ടോകളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി പോകുന്നത്.
വിവാഹ ചിത്രങ്ങള്‍ ഇരുവരും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. വെളുത്ത സാരിയില്‍ വളരെ കുറച്ച് ആഭരണങ്ങളോടുകൂടി മിനിമല്‍ മേക്കപ്പ് അണിഞ്ഞ് ആണ് സോനാക്ഷി വിവാഹത്തില്‍ വധുവായി പ്രത്യക്ഷപ്പെട്ടത്. സൊനാക്ഷിയുടെ വിവാഹ വസ്ത്രത്തിന് മാച്ചായി നില്ക്കുന്ന രീതിയില്‍ വെളുത്ത കുര്‍ത്ത അണിഞ്ഞാണ് വരനും എത്തിയത്. വിവാഹത്തിന്റെ നിരവധി ചിത്രങ്ങളാണ് ഇരുവരും ചേര്‍ന്ന് പങ്കുവെച്ചിരിക്കുന്നത്. ഏഴുവര്‍ഷം മുമ്പാണ് ഇരുവരും ആദ്യമായി കണ്ടതെന്നും പിന്നീട് അവര്‍ പ്രണയത്തിലായെന്നും ഇപ്പോള്‍ വിവാഹിതരായെന്നുമാണ് സൊനാക്ഷി ചിത്രത്തിന് നല്കിയ ക്യാപ്ഷന്‍.
വിവാഹത്തിനുശേഷം സോനാക്ഷിയുടെ പിതാവ് ശത്രുഘ്നന്‍ സിന്‍ഹയും സന്തോഷം പങ്കുവെച്ചു. ഏതൊരു അച്ഛനും കാത്തിരിക്കുന്ന നിമിഷമാണ് ഇതെന്നും സഹീറിനൊപ്പം സൊനാക്ഷി എന്നും സന്തോഷവതി ആയിരിക്കും എന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും അടുത്ത ബന്ധുക്കളും ഉറ്റ സുഹൃത്തുക്കളും മാത്രമേ ഈ സ്വകാര്യ ചടങ്ങില്‍ പങ്കെടുത്തിട്ടുള്ളൂ. സൊനാക്ഷിയുടെ സുഹൃത്തുക്കളായ ഹുമ ഖുറേഷി, സഹോദരന് സാഖിബ് സലീം, അദിതി റാവു ഹൈദരി, പ്രതിശ്രുത വരന് സിദ്ധാര്‍ത്ഥ്, അര്‍പിത ഖാന്, ആയുഷ് ശര്‍മ എന്നിവര്‍ വിവാഹത്തില്‍ പങ്കെടുത്തു.