ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടന വേളയില്‍ 1,300ല്‍ അധികം മരണങ്ങള്‍ ഉണ്ടായതായി സൗദി അറേബ്യ ഔദ്യോഗികമായി സ്ഥിരീകരിച്ചു. പ്രധാനമായും ചൂടും സമ്മര്‍ദ്ദവും അനധികൃത യാത്രകളും കാരണമാണ് 80 ശതമാനത്തിലധികം മരണങ്ങളും സംഭവിച്ചതെന്നും സൗദി ഗവണ്‍മെന്റ് പുറത്തുവിട്ട ആദ്യ ഔദ്യോഗിക കണക്കുകളില്‍ വ്യക്തമാക്കുന്നു. ”ആരോഗ്യ സംവിധാനം ഈ വര്‍ഷം ചൂട് സമ്മര്‍ദ്ദത്തിന്റെ നിരവധി കേസുകളെ രാജ്യം അഭിസംബോധന ചെയ്തു. ചില വ്യക്തികള്‍ ഇപ്പോഴും പരിചരണത്തിലാണ്. നിര്‍ഭാഗ്യവശാല്‍, മരണങ്ങളുടെ എണ്ണം 1,301 ആയി’ എന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.
ഹജ്ജ് തീര്‍ഥാടനത്തിനിടെയുള്ള മരണങ്ങള്‍ക്ക് പിന്നില്‍ എന്താണ് ?
മതിയായ പാര്‍പ്പിടമോ സൗകര്യമോ ഇല്ലാതെ നേരിട്ടുള്ള സൂര്യപ്രകാശത്തില്‍ ദീര്‍ഘദൂര നടത്തം സഹിച്ചവരാണെന്നും സൗദി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. പ്രായമായവരും വിട്ടുമാറാത്ത രോഗികളുമായ വ്യക്തികളുമാണ് മരിച്ചവരില്‍ അധികവും. മരണപ്പെത്തവരെ, എല്ലാ കുടുംബങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട്. മക്കയില്‍ 52 ഡിഗ്രി സെല്‍ഷ്യസില്‍ (125 ഡിഗ്രി ഫാരന്‍ഹീറ്റ്) ഉയര്‍ന്ന ചൂടാണ് ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇത് നിരവധി മരണങ്ങള്‍ക്കും പരിക്കുകള്‍ക്കും പിന്നിലെ പ്രധാന ഘടകമാണ്. മക്കയിലേക്കുള്ള നിയമപരമായ പ്രവേശനത്തിന് ആയിരക്കണക്കിന് യു.എസ് ഡോളര്‍ ചിലവാകുന്നുണ്ട്.
എന്നാല്‍, ഇതില്ലാത്ത തീര്‍ഥാടകര്‍ ആവശ്യമായ ലൈസന്‍സുകള്‍ ഇല്ലാതെ അനധികൃത തീര്‍ഥാടനങ്ങളാണ് നടത്തുന്നത്. ഇങ്ങനെ ലൈസന്‍സില്ലാതെ എത്തുന്ന തീര്‍ത്ഥാടകര്‍ സാധാരണയായി എയര്‍കണ്ടീഷന്‍ ചെയ്ത ബസുകളിലോ ആവശ്യത്തിന് വെള്ളവും ഭക്ഷണവും പോലുള്ള സംഘടിത സൗകര്യങ്ങളില്ലാതെയോ ആണ് യാത്ര ചെയ്യുന്നത്. ഇത്തരത്തില്‍ യാത ചെയ്യുന്നതു മൂലമാണ് മരണം സംഭവിക്കുന്നത്. മാത്രമല്ല, പല യാത്രകളുടെയും അനധികൃത സ്വഭാവം മരണസംഖ്യയുടെ ഔദ്യോഗിക അറിയിപ്പ് വൈകിപ്പിക്കാനും, തിരിച്ചറിയല്‍ പ്രക്രിയ സങ്കീര്‍ണ്ണമാക്കുകയും ചെയ്‌തെന്നും സൗദി സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍, ഈ വെല്ലുവിളികളെല്ലാം തരണം ചെയ്ത് തിരിച്ചറിയല്‍, സംസ്‌ക്കാരം, മരണ സര്‍ട്ടിഫിക്കറ്റ് എന്നിവ നല്‍കുന്നതിന് ശരിയായ നടപടിക്രമങ്ങള്‍ പാലിച്ചെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ഹജ്ജ് തീര്‍ഥാടന ദുരന്തത്തിന്റെ സാക്ഷി വിവരണം ?
തീര്‍ത്ഥാടകര്‍ ബോധം നഷ്ടപ്പെടുന്നതിന്റെയും കഠിനമായ സാഹചര്യങ്ങള്‍ക്കിടയില്‍ വെളുത്ത തുണിയില്‍ പൊതിഞ്ഞ ശരീരത്തിലൂടെ കടന്നുപോകുന്നതിന്റെയും ദൃശ്യങ്ങള്‍ ഇന്തോനേഷ്യയില്‍ നിന്നുള്ള 44 കാരനായ അഹമ്മദ് വിവരിച്ചു. ‘വീട്ടിലേക്കുള്ള വഴിയില്‍, മരിച്ചുപോയ നിരവധി തീര്‍ഥാടകരെ ഞാന്‍ കണ്ടു. ഏതാണ്ട് ഓരോ നൂറ് മീറ്ററിലും ഒരു ശരീരം കിടക്കുന്നു. ഇഹ്റാം (വെളുത്ത തുണി) തുണികൊണ്ട് പൊതിഞ്ഞു കിടത്തിയിരിക്കുന്നു.””ഓരോ തവണയും പ്രദേശവാസികളോ ചില ഗ്രൂപ്പുകളോ കുടിവെള്ളം വിതരണം ചെയ്യുമ്പോള്‍, അത് ഉടനെ തീര്‍ഥാടകര്‍ പിടിച്ചു വാങ്ങുന്നു.” ആരോഗ്യ പ്രവര്‍ത്തകരെയോ ഒരു ആംബുലന്‍സിനെയും റോഡില്‍ കണ്ടില്ലെന്നും അഹമ്മദ് മാധ്യമങ്ങളോടു പറഞ്ഞു.
വര്‍ദ്ധിച്ചുവരുന്ന മരണങ്ങള്‍ക്കിടയില്‍ ‘നിയമവിരുദ്ധ’ ഹജ്ജ് പര്യടനങ്ങള്‍ ഈജിപ്ത് തടഞ്ഞു
മക്കയിലേക്കുള്ള അനധികൃത യാത്രകള്‍ സുഗമമാക്കുന്ന 16 ഹജ്ജ് ടൂറിസം കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കാന്‍ ഈജിപ്ത് നടപടികള്‍ സ്വീകരിച്ചു. മരിച്ചവരില്‍ നൂറുകണക്കിന് ഈജിപ്തുകാരും ഉള്‍പ്പെടുമെന്ന ആശങ്കയെ തുടര്‍ന്നാണ് ഈ തീരുമാനം. ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ മരണസംഖ്യ ഉയര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. തെറ്റായ വിസകള്‍ നല്‍കിയും, മതിയായ താമസസൗകര്യവും ചൂടില്‍ നിന്നുള്ള സംരക്ഷണവും നല്‍കാത്ത ടൂറിസം ഓപ്പറേറ്റര്‍മാര്‍ക്കെതിരേ നടപടി എടുക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ മന്ത്രിസഭയില്‍ ചര്‍ച്ചയും ചെയ്തു. ഈജിപ്തുകാര്‍ക്കിടയില്‍ ഔദ്യോഗിക മരണസംഖ്യ 31 ആണ്. എങ്കിലും വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സും മറ്റ് സ്രോതസ്സുകളും അനുസരിച്ച്, തീര്‍ത്ഥാടന സമയത്ത് 500 മുതല്‍ 600 വരെ മരണങ്ങള്‍ ഉണ്ടായേക്കാമെന്നാണ് കണക്കാക്കുന്നത്.
വെല്ലുവിളികളും അനുശോചനങ്ങളും
ഈ വര്‍ഷത്തെ ഹജ്ജ് വേളയില്‍ ഉണ്ടായ ദാരുണമായ സംഭവങ്ങളുടെ വെളിച്ചത്തില്‍ ആവശ്യമായ പിന്തുണ വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി മൊസ്തഫ മദ്ബൗലി ദുരന്തബാധിതരായ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തി. സൗദി അറേബ്യ പ്രതിവര്‍ഷം നല്‍കുന്ന 1.8 ദശലക്ഷം ലൈസന്‍സുകളുള്ള ക്വാട്ട സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന തീര്‍ത്ഥാടനത്തിന് ഈ വര്‍ഷത്തെ ഉയര്‍ന്ന താപനില കാരണം അധിക വെല്ലുവിളികള്‍ നേരിടേണ്ടി വന്നു. ഹജ്ജിന്റെ സമയം നിര്‍ണ്ണയിക്കുന്നത് ഇസ്ലാമിക ചാന്ദ്ര കലണ്ടര്‍ അനുസരിച്ചാണ്. ഈ വര്‍ഷത്തെ തീര്‍ത്ഥാടനം നടന്നത് 49 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്ന താപനിലയ്ക്കിടയിലാണെന്നതും ശ്രദ്ധേയമാണ്.