മുന്‍ ദേവസ്വം-പട്ടികജാതി വര്‍ഗ വകുപ്പ് മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്‍ എംപിയെ കെട്ടിപിടിച്ച് ആശ്ലേഷിച്ച ദിവ്യ എസ്. അയ്യരുടെ നടപടിയെ സമൂഹമാധ്യമത്തിലടക്കം നിരവധി പേര്‍ പ്രശംസിച്ചിരുന്നു. എന്നാല്‍ ഏതിനും നെഗറ്റീവ് മാത്രം പറയുന്നവര്‍ ആ പോസ്റ്റിലെ ജാതീയത മാത്രം കണ്ടു. അവര്‍ ആ വിഷയത്തില്‍ നെഗറ്റീവ് കമന്റുകളും മോശം പ്രയോഗങ്ങളും ഉപയോഗിച്ചു. അങ്ങനയുണ്ടായ മോശം കമന്റുകള്‍ക്കെതിരായ വളരെ സമചിത്തതയോടെ കെ. രാധാകൃഷ്ണനും ദിവ്യ എസ്. അയ്യരും പ്രതികരിച്ചത്. ദിവ്യ എസ് അയ്യര്‍ തന്നെ ആലിംഗനം ചെയ്തത് സ്നേഹപ്രകടനത്തിന്റെ ഭാഗമാണെന്ന് കെ. രാധാകൃഷ്ണന്‍ എം.പി. ഒരു സ്നേഹ പ്രകടനം ഇത്ര ചര്‍ച്ചയാക്കേണ്ട കാര്യമുണ്ടോ?, ആര്‍ക്കും സ്നേഹിക്കാനും പാടില്ലേയെന്നും അദ്ദേഹം ചോദിച്ചു. സ്‌നേഹത്തിന് പ്രോട്ടോകോള്‍ ഇല്ലെന്നാണ് ദിവ്യ എസ്. അയ്യര്‍ പ്രതികരിച്ചത്.
അതിനിടെ, ഈ പോസ്റ്റിനവ് നെഗറ്റീവ് കമന്റിടുന്നവരെ വിമര്‍ശിച്ചു കൊണ്ട് പ്രശസ്ത എഴുത്തുകാരന്‍ ബെന്ന്യാമിന്‍ രംഗത്ത് വന്നു. ദിവ്യ എസ്. അയ്യര്‍ ആദ്യമായിട്ടല്ല, പാര്‍ശ്വവത്കരിക്കപ്പെട്ടവരെ, ദളിതരെ, തന്റെ ജാതിയില്‍ പെടാത്തവരെ, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ, കറുത്തവരെ കെട്ടിപ്പിടിക്കുന്നത്. അതവരുടെ ജീവിത ശൈലിയാണ്. അത്തരത്തില്‍ എത്രയോ ചിത്രങ്ങള്‍ ഇതിനു മുന്‍പ് കണ്ടിട്ടുണ്ട്. അന്നൊന്നും സല്യൂട്ട് അടിക്കാതെ സഖാവ് കെ. രാധാകൃഷ്ണനെ കെട്ടിപ്പിടിച്ചപ്പോള്‍ സല്യൂട്ട് കൊടുത്തത് അതിന് നിറയെ രാഷ്ട്രീയ മാനങ്ങള്‍ ഉള്ളത് കൊണ്ട് തന്നെയാണ്. അതറിയാതെ അതിനെ ജാതീയമായി മാത്രം വായിക്കുന്ന വാട്‌സ് ആപ്പ് മാമന്മാര്‍, സ്വന്തം കണ്ണിലെ കോല്‍ എടുത്തിട്ട് ‘പുരോഗമനം’ പറയുന്നതാവും ഉചിതം. ഞാന്‍ സല്യൂട്ട് അടിക്കുന്നത് ദിവ്യ എസ് അയ്യര്‍ക്കല്ല, ദിവ്യ എന്ന എന്റെ കൂട്ടുകാരിക്കാണ്. പുറത്ത് പുരോഗമനവും അകത്ത് ജീര്‍ണ്ണിച്ച ജാതിയും കൊണ്ടു നടക്കുന്നവര്‍ക്ക് അവരെ മനസിലാവില്ല. ആ സല്യൂട്ടിന്റെ അര്‍ത്ഥവും മനസിലാവില്ല.
ഒരിക്കല്‍ കൂടി സല്യൂട്ട് ദിവ്യ…
എന്നാല്‍ ബെനന്യമിന്റെ പോസ്റ്റിന് സമിശ്ര പ്രതികരണങ്ങളായിരുന്നു ലഭിച്ചത്, ചിലര്‍ മികച്ചതെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ ചിലര്‍ അതിനെ കളിയാക്കികൊണ്ട് കമന്റിട്ടു.
View this post on Instagram
കനിവാര്‍ന്ന വിരലാല്‍ വാര്‍ത്തെടുത്തൊരു കുടുംബം ??
രാധേട്ടാ, രാധാകൃഷ്ണാ, വലിയച്ഛാ, സര്‍…എന്നിങ്ങനെ പല വാത്സല്യവിളികള്‍ കൊണ്ട് ഇന്നു മുഖരിതം ആയിരുന്ന മന്ത്രി വസതിയില്‍ യാത്രയയക്കാനെത്തിയ അദ്ദേഹത്തിന്റെ കുടുംബഅംഗങ്ങള്‍ക്കൊപ്പം. പത്തനംതിട്ടയിലെ കളക്ടര്‍ വസതിയില്‍ നിന്നും ഞാന്‍ ഇറങ്ങുമ്പോള്‍ അന്നു അദ്ദേഹത്തിന്റെ സ്‌നേഹസാന്നിധ്യത്തിന്റെ മധുരം ഒരിക്കല്‍ കൂടി നുകര്‍ന്നപോല്‍ ദിവ്യ എസ് അയ്യര്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ച വാക്കുകളായിരുന്നു അത്.
View this post on Instagram
ദിവ്യ എസ് അയ്യരുടെ ഭര്‍ത്താവും മുന്‍ എംഎല്‍എയുമായ കെ.എസ്. ശബരീനാഥനും വിഷയത്തില്‍ പ്രതികരിച്ചു,
ശ്രീ കെ രാധാകൃഷ്ണന്‍ മന്ത്രിസ്ഥാനം രാജിവച്ചതിനുശേഷം ദിവ്യ അദ്ദേഹത്തത്തെ വീട്ടില്‍ കാണാന്‍ പോയിരുന്നു. അതിനു ശേഷം ഇന്‍സ്റ്റാഗ്രാമില്‍ ഒരു ഓര്‍മ്മകുറുപ്പിനോടോടൊപ്പം അന്നത്തെ ഫോട്ടോയും പഴയ രണ്ടു ഫോട്ടോയും പങ്കുവച്ചു.അതില്‍ ഒരുഫോട്ടോ ഇപ്പോള്‍ പത്രങ്ങളിലും സോഷ്യല്‍ മീഡിയയിലും സജീവ ചര്‍ച്ചയാണ്. സംസ്ഥാന മന്ത്രിയായിരുന്ന ഘട്ടത്തില്‍ ശ്രീ കെ.രാധാകൃഷ്ണന്‍ ഔദ്യോഗിക പ്രോഗ്രാമിന് ശേഷം പത്തനംതിട്ട കളക്ടറുടെ വസതിയില്‍ സന്ദര്‍ശനം നടത്തിയ ദിവസം എടുത്ത ഫോട്ടോയാണ് വൈറലായത്. അന്ന് അദ്ദേഹം ഞങ്ങളോടൊപ്പം കുറച്ചു സമയം ചിലവഴിച്ചു രാത്രിഭക്ഷണവും കഴിഞ്ഞാണ് തിരികെപോയത്. ഏറെ ബഹുമാനിക്കുന്ന,ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയെ മറ്റൊരാള്‍ ആലിംഗനം ചെയ്ത ഒരു ചിത്രം സ്ത്രീ-പുരുഷ സമസ്യയില്‍ ഇപ്പോള്‍ പോസിറ്റീവായി ചര്‍ച്ചചെയ്യപ്പെടുന്നതില്‍ സന്തോഷമുണ്ട്. നെഗറ്റീവ് കമന്റ്‌സും മറ്റു അപ്രസക്തവാദങ്ങളും നോക്കാതിരുന്നാള്‍ മതി,