Movie News

ഗുരുവായൂര്‍ അമ്പലനടയില്‍ ഒടിടിയിലേക്ക്; തീയതി?

പൃഥ്വിരാജ് നായകനായ ഗുരുവായൂര്‍ അമ്പലനടയില്‍ സിനിമയുടെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. വിപിന്‍ ദാസ് സംവിധാനം ചെയ്ത് ദീപു പ്രദീപ് തിരക്കഥ എഴുതിയ ചിത്രമാണ് ഗുരുവായൂര്‍ അമ്പല നടയില്‍. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ഇ4 എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പൃഥ്വിരാജ് സുകുമാരന്‍ , ബേസില്‍ ജോസഫ് , നിഖില വിമല്‍ , അനശ്വര രാജന്‍ , യോഗി ബാബു എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ഗുരുവായൂര്‍ അമ്പലനടയില്‍ ഒടിടിയില്‍ ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലൂടെയായിരിക്കും പ്രേക്ഷകരിലേക്ക് എത്തുക. ജൂണ്‍ 27-നായിരിക്കും ചിത്രം ഹോട്ട്സ്റ്റാറില്‍ എത്തുക. ചിത്രം ആഗോളതലത്തില്‍ ഏതാണ്ട് 90 കോടി രൂപയിലധികം കളക്ഷന്‍ നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചിത്രം 2024 മെയ് 16-നായിരുന്നു തിയേറ്ററില്‍ എത്തിയത്. ഗുരുവായൂര്‍ അമ്പലനടയില്‍ കോമഡി എന്റര്‍ടെയ്‌നര്‍ ചിത്രമായിട്ടാണ് പ്രിയങ്കരമാകുന്നത്. ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ച് നടക്കുന്ന ഒരു കല്യാണമാണ് ചിത്രത്തിന്റെ പ്രമേയം.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിനി ദിവാകര്‍, സംഗീതം അങ്കിത് മേനോന്‍, മേക്കപ്പ് സുധി സുരേന്ദ്രന്‍, ആര്‍ട്ട് ഡയറക്ടര്‍ സുനില്‍ കുമാര്‍. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് അനീഷ് നന്ദിപുലം. അരുണ്‍ എസ് മണി ആണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനര്‍. പൃഥ്വിരാജിന്റെ ഗുരുവായൂര്‍ അമ്പലനടയില്‍ സെക്കന്റ് യൂണിറ്റ് ക്യാമറ അരവിന്ദ് പുതുശ്ശേരി, വിനോഷ് കൈമള്‍, സ്റ്റില്‍സ് ജസ്റ്റിന്‍, ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് ടെന്‍ ജി.