ഒമാനിലെ ഇന്ത്യക്കാരുടെ എണ്ണം നാല് ശതമാനം കുറഞ്ഞു. 2024 മെയ് മാസത്തോടെ ഇന്ത്യക്കാരുടെ എണ്ണം നാല് ശതമാനം കുറഞ്ഞ് 509,6006 ആയി. 2023 അവസാനത്തോടെ രാജ്യത്ത് 520,431 ഇന്ത്യക്കാർ ജോലി ചെയ്തിരുന്നു. ഒമാനിലെ നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷനാണ് (എൻസിഎസ്‌ഐ) രാജ്യത്തെ പ്രവാസികളുടെ കണക്ക് പുറത്തുവിട്ടത്.
ഒമാനിൽ ചില രാജ്യങ്ങളിൽനിന്നുള്ള പ്രവാസികളുടെ എണ്ണം കുറഞ്ഞപ്പോൾ മറ്റു ചിലയിടങ്ങളിൽനിന്നുള്ളവരുടെ എണ്ണം വർധിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു. മ്യാൻമറിൽ നിന്നുള്ള പ്രവാസികളുടെ എണ്ണം 2024 മെയ് മാസത്തിൽ 102.6 ശതമാനം വർധിച്ച് 28,947 ആയി. 2023 അവസാനത്തോടെ മ്യാൻമറിൽ നിന്ന് 23,329 പേരാണുണ്ടായിരുന്നത്. ടാൻസാനിയയിൽ നിന്നുള്ള പ്രവാസികളുടെ എണ്ണം 44.5 ശതമാനം ഉയർന്ന് 19,962 ആയി.
നേപ്പാളിലെ പ്രവാസികൾ 2.7 ശതമാനം കുറഞ്ഞ് 20,202 ആയി. 2023 അവസാനത്തിൽ ഇത് 20,286 ആയിരുന്നു. ഈ വർഷം ഏപ്രിലിൽ 19,262 ആയിരുന്നു. 26,374 ശ്രീലങ്കൻ പ്രവാസികൾ (-4.3), 42,219 ഈജിപ്തുകാർ (+8.1), 45,307 ഫിലിപ്പീൻസ് പ്രവാസികൾ (-4.2) എന്നിങ്ങനെയാണ് മറ്റു ചില രാജ്യങ്ങളിൽ നിന്നുള്ളവരുടെ കണക്ക്.