തിരുവനന്തപുരം: മില്‍മയില്‍ തൊഴിലാളികളുടെ ദീര്‍ഘകാല കരാര്‍ നടപ്പിലാക്കുന്നതിലുള്ള കാലതാമസത്തില്‍ പ്രതിക്ഷേധിച്ചു ട്രേഡ് യൂണിയനുകള്‍ സംയുക്തമായി 25.06.2024 തീയതി മുതല്‍ നടത്തുവാന്‍ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല പണിമുടക്ക് ലേബര്‍ കമ്മിഷണര്‍ അര്ജുന് പാണ്ഡ്യന് ഐ.എ.എസിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ അനുരഞ്ജന യോഗത്തില്‍ ഒത്തുതീര്‍പ്പായി.
സർക്കാർ അംഗീകാരത്തിന് വിധേയമായി ജൂലൈ മാസം 15 -ാം തീയ്യതി മുതൽ ദീർഘകാല കരാർ പ്രകാരമുള്ള സേവന വേതന വ്യവസ്ഥകൾ മിൽമയിൽ നടപ്പാക്കുമെന്ന് ചർച്ചയിൽ മാനേജ്മെന്റ് ഉറപ്പുനൽകി. ഇത് അംഗീകരിച്ചാണ് ജൂൺ 25 മുതൽ പ്രഖ്യാപിച്ചിരുന്ന സംയുക്ത ട്രേഡ് യൂണിയൻ പണിമുടക്ക് പിൻവലിക്കാൻ യൂണിയനുകൾ സമ്മതിച്ചത്.
യോഗത്തില്‍ മാനേജ്മെന്റിനെ പ്രതിനിധീകരിച്ച് കേരള കോ ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന് മാനേജിങ് ഡയറക്ടര്‍ ആസിഫ് കെ.യൂസഫ് ഐ.എ.എസ്, ചെയര്‍ മാന്‍ കെ.എസ് മണി, റീജിയണല്‍ കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് ഫെഡറേഷന് ചെയര്മാന്മാരായ ഡോ. മുരളി പി, കെ.സി ജെയിംസ്, വില്‍സണ്‍ ജെ.പി എന്നിവരും തൊഴിലാളി യൂണിയനുകളെ പ്രതിനിധീകരിച്ചു എ ബാബു, ശ്രീകുമാരന്‍ എം.എസ്, പി.കെ ബിജു (CITU), ഭുവനചന്ദ്രന് നായര്‍, എസ് സുരേഷ് കുമാര്‍ (INTUC), കെ.എസ് മധുസൂദനന്, എസ് സുരേഷ്കുമാര്‍ (AITUC) എന്നിവരും പങ്കെടുത്തു.
യോഗത്തില്‍ ലേബര്‍ കമ്മീഷണറെ കൂടാതെ അഡിഷണല്‍ ലേബര്‍ കമ്മിഷണര്‍ (ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്) കെ. ശ്രീലാല്‍ ഡെപ്യൂട്ടി ലേബര്‍ കമ്മിഷണര്‍ (ആസ്ഥാനം) സിന്ധു കെ.എസ് എന്നിവരും പങ്കെടുത്തു.