ഹവായ്: പ്രശസ്ത ഹോളിവുഡ് സിനിമ ‘പൈറേറ്റ്സ് ഓഫ് കരീബിയനി’ലെ നടൻ തമയോ പെറി സ്രാവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. 49 വയസ്സായിരുന്നു. ഞായറാഴ്ച വൈകീട്ട് യു.എസിലെ ഹവായിൽ മലേകഹാന ബീച്ചിൽ സർഫിങ്ങിനിടെയാണ് സംഭവം.
സ്കൈ ന്യൂസ് അനുസരിച്ച് ഓഷ്യൻ സേഫ്റ്റി ലൈഫ് ഗാർഡും സർഫിംഗ് പരിശീലകനുമായ തമയോ പെറിയെ സ്രാവ് ആക്രമിക്കുന്ന ചിലര്‍ കണ്ടിരുന്നു അവരാണ് എമര്‍ജന്‍സി സര്‍വീസിനെ അറിച്ചത്. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി കടലില്‍ വീണുപോയ തമയോ പെറിയെ കരയ്‌ക്ക് കൊണ്ടുവന്നെങ്കിലും മരണപ്പെടുകയായിരുന്നു. ഇദ്ദേഹത്തിന്‍റെ ഒരു കൈ പൂര്‍ണ്ണമായും സ്രാവ് കടിച്ചെടുത്തിരുന്നുവെന്നാണ് ദൃസാക്ഷികള്‍ പറയുന്നത്.
നടൻ്റെ ശരീരത്തിൽ ഒന്നിലധികം സ്രാവുകളുടെ കടിയേറ്റതായി റിപ്പോർട്ടുണ്ട്. നടൻ്റെ മരണത്തെ തുടർന്ന് സുരക്ഷ ഉദ്യോഗസ്ഥർ ഗോട്ട് ദ്വീപ് തീര പ്രദേശത്ത് സ്രാവ് ആക്രമണ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
പൈറേറ്റ്സ് ഓഫ് കരീബിയൻ പരമ്പരയിലെ നാലാമത്തെ സിനിമയിലാണ് കടൽകൊള്ളക്കാരിൽ ഒരാളുടെ വേഷം ചെയ്തത്.
















