ലോകേഷ് കനകരാജ് , വാമിക ഗബി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത റോമാൻ്റിക് ആക്ഷൻ ചിത്രമാണ് ” DC” . കലാനിധിമാരൻ്റെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രം സൺ പിക്ചേഴ്സാണ് നിർമ്മിച്ചി രിക്കുന്നത്.
ലോകേഷ് കനകരാജ് ആദ്യമായി നായക നായി അഭിനയിച്ചിരിക്കുന്ന ചിത്രമാണിത് . ലോകേഷ് കനകരാജ് ( ദേവദാസ് or ദാസ് ) , വാമിക ഗബ്ബി ( ചന്ദ്ര ) , സജ്ജന കൃഷ്ണ മൂർത്തി ( പാർവ്വതി ) , അവിനാശ് രഘുദേവൻ ( കിറ്റി ) , കൃഷ് ദയാൽ ( ഭോജ് രാജ് ) , ബാലാ ജി ദേവിപ്രസാദ് ( അഷ്‌റഫ് ) , ജവഹർ ശക്തി ( ദാസിൻ്റെ സുഹൃത്ത് ) , പ്രണവ് ടിയോഫിൻ ( ദാസിൻ്റെ സുഹൃത്ത് ) തുടങ്ങിയവർ വിവിധ കഥാപത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
മുകേഷ് ജി . ഛായാഗ്രഹണവും , പ്രസന്ന ജി.കെ എഡിറ്റിംഗും , അനിരുദ്ധ് രവിചന്ദർ സംഗീതവും, ഹൈസൻബർഗ് , വേദാൻ എന്നിവർ ഗാന രചനയും ഒരുക്കിയിരിക്കുന്നു. ഫറാസ് , രാംകുമാർ , അശ്വിൻ കൃഷ്‌ണ , അനിരുദ്ധ രവിചന്ദർ , ശിവപ്രിയ , വിശാൽ മിശ്ര തുടങ്ങിയവരാണ് ഗാനങ്ങൾ ആലപിച്ചി രിക്കുന്നത്.
തമിഴ്നാട് പോലീസിൻ്റെ ആയുധങ്ങൾ ഒരു ഗ്രാമത്തിൽ വെച്ച് അരസുവിൻ്റെ നേതൃത്വ ത്തിലുള്ള ദാസും സംഘവും മോഷ്‌ടിക്കുന്ന ടത്താണ് സിനിമയുടെ ആരംഭം . ഈ കവർച്ച തടയാൻ ശ്രമിക്കുന്ന പോലീസ് ഉദ്യോഗസ്ഥൻ ഒരാളെ കൊല്ലുന്നു . ആ പാവപ്പെട്ട മനുഷ്യൻ്റെ ഏഴ് ലക്ഷം രൂപ ഈ പോലീസ് സംഘം മോഷ് ടിക്കുന്നു.നീതിതേടി പാവപ്പെട്ടവൻ്റെ കുടുംബം ദാസിനെ സമീപിക്കുന്നു . ആ പാവപ്പെട്ട മനുഷ്യൻ്റെ മകന് വിദ്യാഭ്യാസ ആവശ്യങ്ങ ൾക്ക് ഉള്ളതായിരുന്നു ഏഴ് ലക്ഷം രൂപ . ഇതേ തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രമേയം പറയുന്നത്.
സിനിമയുടെ മൊത്തം ഹൈലൈറ്റ് അനിരുദ്ധ് രവിചന്ദറിൻ്റെ പശ്ചാത്തലസംഗീതമാണ് . ലോകേഷ് കനകരാജ് തൻ്റെ ആദ്യ നായക വേഷം വെടിപ്പായി ചെയ്തു . സംവിധാനം മാത്രമല്ല അഭിനയവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചു . വാമിക ഗബിയും തൻ്റെ വേഷം നന്നായി അവതരിപ്പിച്ചു . ആക്ഷൻ ചിത്രങ്ങൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്ക് ഈ ചിത്രം ഇഷ്ടപ്പെടും . ശ്രീ ഗോകുലം മൂവിസാണ് ഈ ചിത്രം തിയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത്.
















