Food

ആഹാ! കിടിലൻ സ്വാദിൽ ആവി പറക്കും വെജിറ്റബിൾ ബിരിയാണി

ബിരിയാണി എന്ന് കേൾക്കുമ്പോൾ തന്നെ വായിൽ കപ്പലോടിക്കാൻ വെള്ളം വരും അല്ലെ? അത്രയും പ്രിയമാണ് ബിരിയാണിയോട്. ഇന്ന് ഒരു വെജിറ്റബിൾ ബിരിയാണി റെസിപ്പി നോക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • 1. ബിരിയാണി അരി – 1 കിലോ
  • 2. അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി 50 ഗ്രാം വീതം
  • 3. ഗ്രീൻപീസ്, കാരറ്റ്, കാബേജ്, തക്കാളി, കോവയ്ക്ക, കോളിഫ്ളവർ, ബീൻസ് എന്നിവ വൃത്തിയാക്കിയശേഷം അരിഞ്ഞത് 200 ഗ്രാം വീതം
  • 4. പച്ചമുളക് 4 എണ്ണം
  • 5. ഇഞ്ചി – 1 കഷണം
  • 6. കറിവേപ്പില, മല്ലിയില അരിഞ്ഞത് – ആവശ്യത്തിന്
  • 7. മസാലക്കൂട്ടുകൾ എല്ലാംകൂട്ടി അരച്ചെടുത്ത് – 1 ടേബിൾ സ്‌പൂൺ
  • 8. സവാള അരിഞ്ഞത് – 2 എണ്ണം
  • 9. നെയ്യ് – 1 കപ്പ്
  • 10. തേങ്ങ – 2 എണ്ണം
  • 11. ഉപ്പ് – പാകത്തിന്

തയ്യറാക്കുന്ന വിധം

നീളത്തിൽ അരിഞ്ഞ സവാള വറുത്തുവെയ്ക്കണം. രണ്ടു തേങ്ങയുടെ കുറു കിയ തനിപ്പാൽ വേറെ വെയ്ക്കണം. രണ്ടാം പാലിൽ 3,4,5,6,7 ചേരുവകൾ ഇട്ട് വേവിക്കണം. മുക്കാൽ വേവാകുമ്പോൾ മുക്കാൽ വെന്ത ചോറ് മേൽ ചേരുവ യായി ചേർത്ത് തുടരെ ഇളക്കണം. നേരത്തെ വേറെ മാറ്റിവെച്ച തനിപ്പാലിൽ അളവിൽ പറഞ്ഞ അണ്ടിപ്പരിപ്പിൻ്റെ പകുതിയെടുത്ത് അരച്ചതും ഉപ്പും ചേർത്ത് ചോറിലൊഴിച്ച് വീണ്ടും ഇളക്കണം. ശേഷം വറുത്തുവെച്ച സവാള മുകളിൽ നിരത്തി ഒരു സ്‌പൂൺ നെയ്യൊഴിച്ച് ഉണക്കമുന്തിരിയും ശേഷിച്ച അണ്ടിപ്പരിപ്പും വറുത്ത് വിതറണം, ഒടുവിലായി തട്ടിപ്പൊത്തി മൂടിവെയ്ക്കണം.