കുട്ടികളുടെ പ്രിയപ്പെട്ട ഭക്ഷണമാണ് നൂഡിൽസ്. നൂഡിൽസ് പല വിധമുണ്ട്. വെജ് നൂഡിൽസ്, എഗ്ഗ് നൂഡിൽസ്, ചിക്കൻ നൂഡിൽസ് അങ്ങനെ പോകുന്നു നൂഡിൽസ് വെറൈറ്റികൾ. ഒട്ടുമിക്ക ആളുകൾക്കും പ്രിയപ്പെട്ടത് ചിക്കൻ നൂഡിൽസ് ആണ്. ഇതിന്റെ റെസിപ്പി നോക്കിയാലോ?
ആവശ്യമായ ചേരുവകൾ
തയ്യാറാക്കുന്ന വിധം
ആദ്യമായി മുക്കാൽ ഭാഗത്തോളം നൂഡിൽസ് എടുത്ത് തിളച്ച വെള്ളത്തിലിട്ട് വേവിച്ചു വെയ്ക്കണം. പിന്നീട് കാപ്‌സിക്കം, വെളുത്തുള്ളി, സവാള എന്നിവ കനം കുറച്ച് അരിഞ്ഞുവെയ്ക്കണം. ഇഞ്ചിയും കാരറ്റും നീളത്തിൽ ചെറുതായി അരിഞ്ഞുവെയ്ക്കണം.
അടുത്തതായി ചിക്കൻ എണ്ണയിൽ മൂപ്പിച്ചു കോരണം. ശേഷം അരിഞ്ഞുവെച്ചി രിക്കുന്നവ ഓരോന്നായി വഴറ്റണം. ഇതിൽ സോയാസോസും മുളകുപൊടിയും ചേർത്തിളക്കണം. പിന്നീട് വേവിച്ച നൂഡിൽസും ഉപ്പും ചേർത്തിളക്കണം. തുടർന്ന് വെള്ളം വറ്റിച്ചശേഷം ഇത് ഇറച്ചിയിൽ ചേർത്ത് നല്ലവണ്ണം ഇളക്കണം. ശേഷിച്ച നൂഡിൽസ് എണ്ണയിൽ വറുത്ത് ഇതിനുമുകളിൽ വിതറണം.