Food

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന വെജിറ്റബിൾ നൂഡിൽസ്

നൂഡിൽസിനോട് കുട്ടികൾക്ക് എന്നും പ്രിയം തന്നെയാണ്. ഇതൊരു ഹെൽത്തി ഭക്ഷണം അല്ലെങ്കിലും ഇത് കഴിക്കാൻ പലർക്കും ഇഷ്ട്ടമാണ്. ഇനി നൂഡിൽസ് തയ്യാറാക്കുമ്പോൾ ഇങ്ങനെ തയ്യറാക്കി നോക്കു, ഒരു വെജ് നൂഡിൽസ് റെസിപ്പിയിതാ.

ആവശ്യമായ ചേരുവകൾ

  • 1. കാബേജ്, സവാള, സ്പ്രിംഗ് ഒനിയൻ, ബീൻസ്, കാരറ്റ് – 1 കപ്പ് വീതം
  • 2. നൂഡിൽസ് – 100 ഗ്രാം
  • 3. കുരുമുളകുപൊടി – 1/2 സ്‌പൂൺ
  • 4. സോയാസോസ് – 1 സ്‌പൂൺ
  • 5. എണ്ണ – 100 ഗ്രാം
  • 6. അജിനോമോട്ടോ – 1 നുള്ള്
  • 7. ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്ന വിധം

ഒന്നിൽ പറഞ്ഞ ചേരുവകൾ ഓരോന്നായി ചേർത്ത് വഴറ്റണം. വഴന്നുകഴിഞ്ഞ ശേഷം കുറച്ചു വെള്ളംചേർക്കണം. പിന്നീട് സോയാസോസും ഉപ്പും ചേർത്ത് ചെറുതീയിൽ വേവിക്കണം. അടുത്തതായി, തിളച്ച വെള്ളത്തിൽ നൂഡിൽസ് ചേർത്ത് കുറച്ച് എണ്ണയൊഴിച്ച് ഊറ്റിയെടുക്കണം. ഇത് ആദ്യമേ തയ്യാറാക്കിയ കൂട്ടിൽ ചേർക്കുക. അവസാനമായി അജിനോമോട്ടോ ചേർത്ത് ഇളക്കി ചൂടോടെ ഉപയോഗിക്കാം.