Food

ആഹാ! മൈസൂർ രസത്തിന്റെ രസം, അതൊന്ന് വേറെ തന്നെയാ

സദ്യയിലെ പ്രധാനപ്പെട്ട ഒരു ഐറ്റം ആണ് രസം. പക്ഷെ ഇത് സദ്യയോടൊപ്പം മാത്രമല്ല തയ്യാറാക്കാറുള്ളത്. ചിലർക്ക് രസം ഒരു തരം വികാരമാണ്. പലപ്പോഴും ഊണിന്റെ കൂടെയെല്ലാം രസം കഴിക്കാറുമുണ്ട്. ഓരോ സ്ഥലത്തും രസം വ്യത്യസ്ത താരമാണ്. ഇന്ന് നമുക്ക് ഒരു മൈസൂർ രസം റെസിപ്പി നോക്കിയാലോ?

ആവശ്യമായ ചേരുവകൾ

  • 1. തുവരപ്പരിപ്പ് – 125 ഗ്രാം
  • 2. പുളി – 3/4 നാരങ്ങാ വലിപ്പം
  • 3. കടുക് – 2 ടീസ്പൂൺ
  • 4. നെയ്യ് – 1 ടീ സ്‌പൂൺ
  • 5. പച്ചമുളക് – 3 എണ്ണം

മസാലയ്ക്ക്

  • 6. മല്ലി – 1 ടീ സ്‌പൂൺ
  • 7. വറ്റൽമുളക് – 4 എണ്ണം
  • 8. കുരുമുളക് – 1/2 ടീ സ്‌പൂൺ
  • 9. കടലപ്പരിപ്പ് – 1 ടീ സ്‌പൂൺ
  • 10. തുവരപ്പരിപ്പ് – 1/2 ടീ ‌സ്പൂൺ
  • 11. ജീരകം – 1/2 ടീ സ്‌പൂൺ
  • 12. കായം – കുറച്ച്
  • 13. കറിവേപ്പില – കുറച്ച്
  • 14. ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യമായി പരിപ്പ് വേവിച്ചുടച്ചുവെയ്ക്കുക. കാൽ ലിറ്റർ പുളിനീരിൽ കായവും ഉപ്പും ചേർത്തു തിളപ്പിക്കണം. പിന്നീട് ജീരകം ഒഴികെയുള്ള ചേരുവകൾ വറുത്ത് ജീരകം ചേർത്തു പൊടിക്കണം. കുറച്ചുവെള്ളം ചേർത്ത് കുഴമ്പുപരുവത്തി ലാക്കി ഇതു തിളയ്ക്കുന്ന രസത്തിൽ ചേർക്കണം. 5 മിനിറ്റ് ചെറുതീയിൽവെ ച്ച്, പരിപ്പു ചേർത്തു കുറച്ചുനേരംകൂടി വെയ്ക്കണം. രസം തിളച്ചുപൊങ്ങു മ്പോൾ കറിവേപ്പിലയിട്ട് അടുപ്പത്തുനിന്നു വാങ്ങണം. ഒരു ടീ സ്‌പൂൺ നെയ്യിൽ പച്ചമുളകും കടുകുമിട്ടു വറുത്തുകോരി രസത്തിൽ ചേർക്കണം.