മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണങ്ങളിൽ ഒന്നാണ് മീൻ. ഇത് വെച്ച് കറിയും ഫ്രൈയും മാത്രമല്ല തയ്യാറാക്കാറുള്ളത്. വൈകുന്നേരം ചായക്കൊപ്പം കഴിക്കാൻ കിടിലൻ സ്വാദിൽ മീൻ കട്ലറ്റ് ആയാലോ, റെസിപ്പി നോക്കാം.
അവശ്യമായ ചേരുവകൾ
- 1. മീൻ – 1/4 കിലോ
- 2. സവാള – 2 എണ്ണം
- 3. പച്ചമുളക് – 4 എണ്ണം
- 4. ഇഞ്ചി – 2 കഷണം
- 5. റൊട്ടി – 2 കഷണം
- 6. റൊട്ടിപ്പൊടി – 1/4 കപ്പ്
- 7. മുട്ട – 1 എണ്ണം
- 8. എണ്ണ – ആവശ്യത്തിന്
- 9. മല്ലിയില -1/4 കെട്ട്
- 10. ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
മത്സ്യം കഴുകി വൃത്തിയാക്കി കുറച്ചു വെള്ളത്തിൽ ഉപ്പുചേർത്ത് വേവിക്കുക. എന്നിട്ട് മുള്ളും തൊലിയും മാറ്റി നുറുക്കിവെയ്ക്കുക. സവാള, പച്ചമുളക്, ഇഞ്ചി, മല്ലിയില എന്നിവ പൊടിയായി മുറിക്കണം. 2 ടീസ്‌പൂൺ എണ്ണ ചൂടാകുമ്പോൾ മുറിച്ച ചേരുവകളിട്ട് ഉള്ളി പതം വരുന്നതുവരെ ഇളക്കണം. എന്നിട്ട് ഇറക്കി മീൻ ചേർത്ത് യോജിപ്പിച്ചുവെയ്ക്കണം. റൊട്ടിക്കഷണങ്ങൾ വെള്ളത്തിൽ മുക്കി പിഴിഞ്ഞെടുത്തശേഷം മീനിൽ ചേർത്ത് നല്ലവണ്ണം യോജിപ്പിച്ചശേഷം എട്ടോ ഒമ്പതോ ഉരുളകളായി ഉരുട്ടി കട്ലറ്റ് ആകൃതിയിൽ പരത്തി വെയ്ക്കണം. മുട്ട കുറച്ച് അടിച്ചശേഷം ഉരുട്ടിയ കട്‌ലറ്റ് ഇതിൽ മുക്കിയെടുത്ത് റൊട്ടിപ്പൊടികൊണ്ട് ഒരുപോലെ പൊതിയണം. എണ്ണചൂടാകുമ്പോൾ മൂന്നോ നാലോ കട്ട്ലറ്റ് വീതം ഇടുക. എന്നിട്ട് തവിട്ടുനിറത്തിൽ പൊരിച്ച് കോരിയെടുക്കണം.